പ്രവാസിയുടെ ഭാര്യയേയും മക്കളെയും വീടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തൃശൂര്‍: കുന്നംകുളത്ത് അമ്മയേയും മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി.

പന്നിത്തടം സ്വദേശി ഷഫീനയും, മക്കളായ അജുവ (3) അമന്‍ (1) എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വീടിന് മുകളിലത്തെ ബാല്‍ക്കണിയിലാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്.

ഷഫീനയുടെ ഭര്‍ത്താവ് ഹാരിസ് വിദേശത്താണ്. സംഭവസമയത്ത് ഭ‌ര്‍തൃമാതാവ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.