play-sharp-fill
കേന്ദ്രം ഭരിക്കുന്ന ഭരണാധികാരികൾ പ്രവാസികളുടെ ബുദ്ധിമുട്ട് മനസിലാക്കണം

കേന്ദ്രം ഭരിക്കുന്ന ഭരണാധികാരികൾ പ്രവാസികളുടെ ബുദ്ധിമുട്ട് മനസിലാക്കണം

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി: കൊവിഡ് 19 ൻ്റെ ഭീതിയിലാണ് ലോകം മുഴുവനും. ഈ അവസരത്തിൽ കേന്ദ്ര സർക്കാർ പ്രവാസികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

പല പ്രവാസികളും വളരെയധികം മാനസിക സമ്മർദ്ദത്തിലാണ്. മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെ പല പ്രവാസികളും ആത്മഹത്യയെ മാർഗമുള്ളൂ എന്ന അവസ്ഥയിൽ എത്തി കാര്യങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലർക്കും ജീവിക്കാൻ പണം ഇല്ലാത്ത അവസ്ഥയായി. പല കമ്പനികളും അടച്ചു പൂട്ടി തുടങ്ങി. ഇനി അവിടെ ജോലി ചെയ്യുന്നവർക്ക് ഒന്നും ശമ്പളം ഇല്ലാത്ത അവസ്ഥ. കഴിഞ്ഞ മാസം പല കമ്പനിയും പകുതി ശമ്പളം ആണ് കൊടുത്തത്. ഈ മാസം ആർക്കൊക്കെ ശമ്പളം ലഭിക്കും എന്ന് കണ്ടറിയണം.

ഈ സാഹചര്യത്തിൽ ഭക്ഷണത്തിനും വീട്ടു വാടകക്കും എങ്ങനെ പണം കണ്ടെത്താൻ സാധിക്കും എന്ന് അറിയാതെ പലരും വിഷമിക്കുകയാണ്.

നിലവിൽ ഇപ്പോൾ ശമ്പളം ലഭിക്കും എന്ന്  ഉറപ്പുള്ളത് സർക്കാർ  ജോലിയുള്ള ഏതാണ്ട് ഇരുപതിനായിരത്തിൽ താഴെ ആളുകൾക്ക് മാത്രമാണ്.

ബാക്കിയുള്ള ഏതാണ്ട് പതിനൊന്ന് ലക്ഷത്തോളം വരുന്ന വലിയൊരു വിഭാഗം ജനത്തിൻ്റെയും അവസ്ഥ എന്താകും എന്നറിയില്ല. അത്യാവശ്യം നല്ല  ശമ്പളം ഉണ്ടായിരുന്നവർക്ക് വലിയ കുഴപ്പം കാണുകയില്ല. അല്ലാത്തവരുടെ അവസ്ഥ വളരെ ദയനീയമാണ്.

നമ്മുടെ സർക്കാർ പ്രവാസികളെ തിരിച്ചു നാട്ടിലേക്ക് കൊണ്ടു പോകാൻ അമാന്തം കാണിച്ചാൽ ഒരു പക്ഷേ ഇവരിൽ പലരേയും ആത്മഹത്യയിലേക്ക് തള്ളിവിട്ടേക്കാം. മറ്റുള്ള എല്ലാ രാജ്യങ്ങളും അവരുടെ രാജ്യത്തെ ജനങ്ങളെ തിരികെ എത്തിക്കുന്നു.

പ്രവാസികളോട് എന്നും വലിയ സ്നേഹം കാണിക്കുന്ന കുവൈറ്റ് ഗവൺമെന്റ് ഇപ്പോൾ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു പിഴയും കൂടാതെ പ്രവാസികളെ നാട്ടിൽ എത്തിക്കാം എന്നു പറഞ്ഞിട്ടും നമ്മുടെ ഗവൺമെന്റ് ഇതുവരെ ആയിട്ടും അതിന് അനുമതി നൽകുന്നില്ല.

അതിനാൽ ഇന്ത്യാ ഗവൺമെന്റ് നാട്ടിലേക്ക് തിരിച്ചു പോകാൻ താൽപര്യം ഉള്ള പ്രവാസികളെ എത്രയും വേഗം നാട്ടിലേക്ക് തിരിച്ചു കൊണ്ടുപോകാൻ നടപടി എടുക്കണമെന്ന് പ്രവാസി കേരള കോൺഗ്രസ് (എം) കുവൈറ്റ് ചാപ്റ്റർ ഭാരവാഹികൾ ആയ സണ്ണി കുരിശുംമൂട്ടിൽ, സുബിൻ അറക്കൽ ജോബിൻസ് ജോൺ, സുനിൽ തൊടുക എന്നിവർ ആവശ്യപ്പെട്ടു .