play-sharp-fill
പ്രവാസികൾക്ക് പ്രതീക്ഷയേകി സർക്കാർ: ഇപ്പോൾ സമ്പാദ്യം സർക്കാരിനെ ഏൽപ്പിച്ചാൽ ജീവിതാവസാനം വരെ പണം കിട്ടും; പ്രതീക്ഷ നൽകി സംസ്ഥാന സർക്കാർ

പ്രവാസികൾക്ക് പ്രതീക്ഷയേകി സർക്കാർ: ഇപ്പോൾ സമ്പാദ്യം സർക്കാരിനെ ഏൽപ്പിച്ചാൽ ജീവിതാവസാനം വരെ പണം കിട്ടും; പ്രതീക്ഷ നൽകി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജീവിതത്തിന്റെ നല്ല ഭാഗം മുഴുവനും മണലാരണ്യത്തിൽ  ജോലിയെടുത്ത് ഒടുവില്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസിക‍ള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കൈതാങ്ങ്. പ്രവാസികൾ ഇപ്പോൾ കയ്യിലുള്ള തുക സർക്കാരിനെ ഏൽപ്പിച്ചാൽ ജീവിതാവസാനം വരെ പണം തിരികെ ലഭിക്കുന്ന പദ്ധതിയ്ക്കാണ് വഴിയൊരുങ്ങുന്നത്.


പുതിയ നിക്ഷേപ പദ്ധതിയിലൂടെ നിക്ഷേപകനും പങ്കാളിക്കും മക്കള്‍ക്കും സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് സര്‍ക്കാര്‍. ചെറിയ തുക നിക്ഷേപിക്കുന്നതിലൂടെ പ്രവാസികള്‍ക്ക് സുസ്ഥിരമായൊരു ഭാവിയാണ് പദ്ധതിയുടെ ലക്ഷ്യം. കേരള പ്രവാസി ക്ഷേമ ബോര്‍ഡില്‍ ഇപ്പോള്‍ നിക്ഷേപിച്ചാല്‍ കേരളത്തിലെ പ്രവാസികള്‍ക്ക് ആയുഷ്ക്കാലം മുഴുവനും പത്ത് ശതമാനം ആദായം നേടാനാവും. കേരള സര്‍ക്കാരും,​ പ്രവാസി ക്ഷേമ ബോര്‍ഡും ചേര്‍ന്നാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയാണ് നിക്ഷേപ തുകയുടെ പരിധി.

മൂന്ന് വര്‍ഷത്തിനു ശേഷം പ്രതിമാസം 5,​500 രൂപ വീതം നിക്ഷേപകന്റെ ജീവിതാവസാനം വരെ ലഭിക്കും. നിക്ഷേപകന്റെ മരണശേഷം ജീവിത പങ്കാളിക്ക് മരണം വരെ ഡിവിഡന്‍സും നല്‍കും. പങ്കാളിയുടെ മരണശേഷം മക്കള്‍ക്കോ,​ അവകാശികള്‍ക്കോ നിക്ഷേപസംഖ്യയും മൂന്ന് വര്‍ഷത്തെ ഡിവിഡന്‍സും കൂടി തിരികെ കിട്ടും. നിക്ഷേപ തുകയ്ക്കൊപ്പം സര്‍ക്കാര്‍ വിഹിതവും ചേര്‍ത്താണ് നിക്ഷേ​പകര്‍ക്ക് പത്ത് ശതമാനം ഡിവിഡന്‍സ് നല്‍കുന്നത്.

എല്ലാ പ്രവാസി കേരളീയര്‍ക്കും പദ്ധതിയില്‍ ചേരാനാവും. ഇപ്പോള്‍ വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും,​ കുറഞ്ഞത് രണ്ടുവര്‍ഷം ജോലിചെയ്ത് തിരികെ വന്നവര്‍ക്കും പദ്ധതിയില്‍ നിക്ഷേപകരാകാം. മറ്റ് സംസ്ഥാനങ്ങളിലും,​ കേന്ദ്രഭരണ പ്രദേശങ്ങളിലും ജോലിചെയ്യുന്നവര്‍ക്കും നിക്ഷേപം നടത്താം. എന്നാല്‍ ഒരിക്കല്‍ നിക്ഷേപിച്ചാല്‍ പിന്നെ തുക പിന്‍വലിക്കാനാവില്ല.

നിക്ഷേ​പത്തലൂടെ ലഭിക്കുന്ന തുക കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഇതിനായി കേരള പ്രവാസി ക്ഷേമ ബോര്‍ഡ് പണം കിഫ്ബിക്ക് കൈമാറും.