video
play-sharp-fill

മനുഷ്യരുടെ ജീവിതം വെച്ചു കളിച്ചല്ല ലൈക്കും ഷെയറും ഉണ്ടാക്കേണ്ടത് ; ബാലയുമായുള്ള വിവാഹ വാർത്തക്കെതിരെ പ്രതികരിച്ച് പ്രതീക്ഷ

മനുഷ്യരുടെ ജീവിതം വെച്ചു കളിച്ചല്ല ലൈക്കും ഷെയറും ഉണ്ടാക്കേണ്ടത് ; ബാലയുമായുള്ള വിവാഹ വാർത്തക്കെതിരെ പ്രതികരിച്ച് പ്രതീക്ഷ

Spread the love

സ്വന്തം ലേഖകൻ

നടൻ ബാലയും താനും വിവാഹിതരാകുന്നു എന്നതരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ പ്രതികരിച്ച് സീരിയൽ നടി പ്രതീക്ഷ ജി. പ്രദീപ്. മനുഷ്യരുടെ ജീവിതം വെച്ചു കളിച്ചല്ല ലൈക്കും ഷെയറും കാശും ഉണ്ടാക്കേണ്ടതെന്ന് പ്രതീക്ഷ പറയുന്നു. വാർത്തയ്ക്കെതിരെ പ്രതികരിച്ച് ബാല രംഗത്ത് എത്തിയിതിന് പിന്നാലെയാണ് ഫെയ്സ്ബുക്ക് ലൈവിലെത്തി പ്രതീക്ഷയും വാർത്തകൾ തള്ളിയത്. തനിയ്ക്ക് ബാലയോട് ഒരു സെലിബ്രിറ്റിയോട് തോന്നുന്ന ആരാധനയുണ്ടെന്നും അതിൽ എന്തെങ്കിലും തെറ്റായി തോന്നുന്നില്ലെന്നും പ്രതീക്ഷ വീഡിയോയായിൽ പറയുന്നു.

‘ബാലച്ചേട്ടൻ വലിയ സെലിബ്രിറ്റിയാണ്. ഒൻപതാം ക്ലാസുമുതൽ ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധികയാണ്. മോഹൻലാലിനെയും മമ്മൂട്ടിയെയുമൊക്കെ ഇഷ്ടമുള്ളവർ എനിക്കവരെ ഇഷ്ടമാണ് ആരാധനയാണ് എന്നൊക്കെ പറയാറില്ലേ? ആ ഒരർത്ഥത്തിലാണ് ഞാനും പറഞ്ഞത്. നേരിട്ടു കണ്ടപ്പോൾ ആരാധനക്കൊപ്പം എനിക്ക് അദ്ദേഹത്തോട് ബഹുമാനവും തോന്നി. വളരെ സിംപിൾ ആയിട്ടുള്ള വ്യക്തിയാണ്. ഇത് വളച്ചൊടിച്ച് അദ്ദേഹത്തിന്റെ ജീവിതത്തെ ബാധിക്കുന്നതിലേക്ക് എത്തിയതിൽ ഏറെ വിഷമമുണ്ട്.’ പ്രതീക്ഷ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ബാലയും വ്യാജ വാർത്തയ്ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.