ധീരസൈനികൻ പ്രദീപിന്റെ ഭാര്യയ്ക്ക് റവന്യൂ വകുപ്പില്‍ ജോലി; നിയമന ഉത്തരവ് കൈമാറിയത് റവന്യൂ മന്ത്രി നേരിട്ടെത്തി

Spread the love

സ്വന്തം ലേഖിക

തൃശൂര്‍: തമിഴ്നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് റവന്യൂ വകുപ്പിൽ ജോലി നല്‍കുന്നതിനുള്ള നിയമന ഉത്തരവ് കൈമാറി.

റവന്യൂ മന്ത്രി കെ രാജന്‍ പ്രദീപിന്റെ പുത്തൂരിലെ വീട്ടില്‍ നേരിട്ടെത്തിയതാണ് നിയമന ഉത്തരവ് കൈമാറിയത്. എംകോം ബിരുദധാരിയാണ് ശ്രീലക്ഷ്മി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീലക്ഷ്മിക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി നല്‍കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തിനുശേഷം കെ രാജന്‍ അറിയിച്ചിരുന്നു.

പ്രദീപിന്റെ കുടുംബത്തിന് സാമ്പത്തിക സഹായമായി എട്ടു ലക്ഷം രൂപ നല്‍കാനും യോഗത്തില്‍ തീരുമാനമായി. ഇതു സംബന്ധിച്ച ഉത്തരവും ഇന്ന് കുടുംബത്തിന് കൈമാറി.

സൈനിക ക്ഷേമനിധിയില്‍ നിന്ന് കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും വെന്റിലേറ്ററില്‍ കഴിയുന്ന പ്രദീപിന്റെ പിതാവിന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മൂന്നുലക്ഷം രൂപയുമാണ് നല്‍കുന്നത്.