പ്രഭുദേവ- വേദിക ചിത്രം ‘പേട്ട റാപ്പ്’ ട്രെയ്‌ലര്‍ എത്തി ഒരു മുഴുനീള കളര്‍ഫുള്‍ എന്റെര്‍റ്റൈനെര്‍.

Spread the love

പ്ര ഭുദേവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പേട്ടറാപ്പ്’. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

video
play-sharp-fill

ട്രെയ്‌ലര്‍ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പ്രഭുദേവയ്ക്കൊപ്പം വേദികയാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു കളർ ഫുള്‍ എന്റർടൈനറായ ചിത്രം ഈ മാസം 27ന് തിയേറ്ററുകളില്‍ എത്തും.

ട്രെയ്‌ലര്‍ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പ്രഭുദേവയ്ക്കൊപ്പം വേദികയാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു കളർ ഫുള്‍ എന്റർടൈനറായ ചിത്രം ഈ മാസം 27ന് തിയേറ്ററുകളില്‍ എത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് ജെ സിനു സംവിധാനത്തില്‍ ബ്ലൂ ഹില്‍ ഫിലിംസിന്‍റെ ബാനറില്‍ ജോബി പി സാമാണ് സിനിമയുടെ നിര്‍മാണം. എസ്. ജെ. സിനു തമിഴില്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് പേട്ടറാപ്പ്. സണ്ണി ലിയോണ്‍, വിവേക് പ്രസന്ന, രമേഷ് തിലക്, ഭഗവതി പെരുമാള്‍, കലാഭവൻ ഷാജോണ്‍, രാജീവ് പിള്ള, മൈം ഗോപി എന്നിവരും ചിത്രത്തില്‍ അണിനിരക്കും.

പേട്ടറാപ്പിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി കെ ദിനിലാണ്. ഛായാഗ്രഹണം ജിത്തു ദാമോദർ നിർവഹിക്കുന്നു. സിനിമയുടെ പ്രൊമോഷൻറെ ഭാഗമായി കേരളത്തില്‍ നടത്തിയ പരിപാടികളില്‍ പ്രഭു ദേവയും സണ്ണി ലിയോണയും പങ്കെടുത്തിരുന്നു. ചിത്രത്തിന്റേതായി റിലീസ് ചെയ്ത ഗാനങ്ങള്‍ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്.

പ്രൊഡക്ഷൻ കണ്‍ട്രോളർ : ആനന്ദ് .എസ്, ശശികുമാർ.എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റിയ എസ്, വസ്ത്രാലങ്കാരം: അരുണ്‍ മനോഹർ, മേക്കപ്പ്: അബ്ദുള്‍ റഹ്മാൻ, കൊറിയോഗ്രാഫി: ഭൂപതി രാജ, റോബർട്ട്, സ്റ്റണ്ട്: ദിനേശ് കാശി,വിക്കി മാസ്റ്റർ,ലിറിക്സ് :വിവേക്,മദൻ ഖർക്കിക്രിയേറ്റീവ് സപ്പോർട്ട്: സഞ്ജയ് ഗസല്‍, കോ ഡയറക്ടർ: അഞ്ജു വിജയ്, ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റില്‍സ്: സായ്സന്തോഷ്, ഡിസ്ട്രിബൂഷൻ ഹെഡ് : പ്രദീപ് മേനോൻ, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖർ.