video
play-sharp-fill
നാലാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചു ; അധ്യാപകൻ അറസ്റ്റിൽ

നാലാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചു ; അധ്യാപകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നാലാംക്ലാസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ.നെടുമങ്ങാട് സ്വദേശിയും സ്‌കൂൾ ഉടമയുമായ യശോധരനാണ് അറസ്റ്റിലായത്.

നാലാംക്ലാസ് വിദ്യാർഥിനിയായ പത്തുവയസ്സുകാരിയെ ആരുമില്ലാത്ത സമയത്ത് ക്ലാസ്മുറിയിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വലിയമല പൊലീസ് വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയിലെടുക്കുകയും ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

യശോധരനെതിരെ 2008-ലും സമാനമായ കേസ് ഉണ്ടായിരുന്നു. അന്ന് പ്രതി മറ്റൊരു സ്‌കൂളിലായിരുന്നു ജോലി ചെയ്തിരുന്നത്. അന്നും ഇത്തരത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.