ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ; അറുപത്തിമൂന്നുകാരന് പത്ത് വർഷം കഠിന തടവ്

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കാസർകോട്: ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അറുപത്തിമൂന്നുകാരന് പത്ത് വർഷം കഠിന തടവും ശിക്ഷയും. 2016 മെയ് ഒന്നിനായിരുന്നു കേസിനാസ്പദമായസംഭവം.

വീടിന് മുന്നിൽ കളിക്കുകയായിരുന്ന കുട്ടിയെ അയൽവാസിയായ രവീന്ദ്ര സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ലെംഗികപീഡനമാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. പ്രതിയെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോസ്ദുർഗ് പൊലീസാണ് കേസന്വേഷിച്ചത്.