ഇന്ന് കാരവനിൽ വസ്ത്രം മാറല്‍ മാത്രമല്ല നടക്കുന്നത് ഡിന്നർ നടക്കും സെക്‌സും നടക്കും ; മെയിൻ പവർഗ്രൂപ്പ് മോഹൻലാലും മമ്മൂട്ടിയും : നടി ഷക്കീല

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പവർഗ്രൂപ്പ് പരാമർശം സത്യമാണെന്ന് നടി ഷക്കീല. പവർ ഗ്രൂപ്പ് എന്നത് ഇന്നുള്ള ഒന്നല്ല. പണ്ട് കാലം മുതല്‍ക്കേ മലയള സിനിമയില്‍ പവർഗ്രൂപ്പ് ഉണ്ട്. മോഹൻലാലും മമ്മൂട്ടിയും ആയിരുന്നു ഈ പവർഗ്രൂപ്പ് എന്നും ഷക്കീല കൂട്ടിച്ചേർത്തു.

പണ്ട് കാലം മുതല്‍ തന്നെ സിനിമാ മേഖലയില്‍ പവർഗ്രൂപ്പ് ഉണ്ട്. മോഹൻലാലും മമ്മൂട്ടിയും ആണ് പവർഗ്രൂപ്പ്. ഇന്ന് ഈ ഗ്രൂപ്പില്‍ മുകേഷും ഉണ്ട് എന്നാല്‍ മെയിൻ പവർഗ്രൂപ്പ് മോഹൻലാലും മമ്മൂട്ടിയും ആണെന്നും ഷക്കീല പറഞ്ഞു. മലയാളത്തില്‍ മാത്രമല്ല അന്യഭാഷാ സിനിമകളിലും പവർഗ്രൂപ്പ് ഉണ്ടെന്നും ഷക്കീല വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണ്ട് കാലത്ത് വസ്ത്രം മാറാൻ സ്ഥലം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മലയുടെയും പുഴയുടെയും അരികില്‍ നിന്നായിരുന്നു വസ്ത്രം മാറിയിരുന്നത്. എന്നാല്‍ ഇന്ന് കാരവൻ ഉണ്ട്. അതില്‍ വസ്ത്രം മാറല്‍ മാത്രമാണോ ഇന്ന് നടക്കുന്നത്. അല്ല. ഡിന്നർ നടക്കും സെക്‌സും നടക്കും.

മീടുവിനോട് ശക്തമായി വിയോജിക്കുന്നു.അതിക്രമം ഉണ്ടായി വർഷങ്ങള്‍ കഴിഞ്ഞ് ആരോപണം ഉയർത്തുന്നത് ശരിയല്ല. ഉപദ്രവിക്കാൻ ആരെങ്കിലും വന്നാല്‍ ചെരിപ്പൂരി അടിക്കണം. എല്ലാ ഭാഷയിലും സിനിമകളില്‍ സ്ത്രീകള്‍ ചൂഷണം നേരിടുന്നു. എല്ലാ സംസ്ഥാനങ്ങളിലും കമ്മീഷനുകള്‍ വന്നാലും ഇത് മാറാൻ പോകുന്നില്ല. നടന്മാരെ ജയിലില്‍ അടച്ചാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പൂർണപരിഹാരം ഉണ്ടാകുകയുള്ളൂവെന്നും ഷക്കീല വിശദമാക്കി.