video
play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (24/09/2024) തെങ്ങണാ, ഈരാറ്റുപേട്ട, കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (24/09/2024) തെങ്ങണാ, ഈരാറ്റുപേട്ട, കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (24/09/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കോളനിഅമ്പലം, അഞ്ചൽകുറ്റി, ചെറുവേലിപ്പടി, ചാമക്കുളം, കുട്ടനാട്, മിഷൻപള്ളി എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 24/09/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജെയ്കോ ട്രാൻസ്ഫോമറിൽ നാളെ (24.09.24 ) രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

നാളെ 24-09-24 ചങ്ങനാശ്ശേരി ഇലക്‌ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വാര്യത്തുകുളം, വാര്യർ സമാജം, മലേപ്പറമ്പ്, മഞ്ചാടിക്കര, വാഴപ്പള്ളി ടെമ്പിൾ, ആണ്ടവൻ, കോയിപ്രം സ്കൂൾ, കൽക്കുളത്തുകാവ്, ചങ്ങഴിമുറ്റം, വേലൻകുന്ന്, കുഴിക്കരി, കട്ടപ്പുറം, കടമ്പാടം ഈസ്റ്റ്, ഞാറ്റുകാല, വാഴപ്പള്ളി കോളനി, പാലാത്ര കോളനി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് അയ്യംപാറ കവല ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 24/9/2024 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ടെക്നിക്കൽ സ്കൂൾ, കാഞ്ഞിരത്തുമ്മൂട്, തച്ചു കുന്ന് ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ(24/09/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഞ്ചേരിക്കളം , മണ്ണാത്തിപ്പാറ താരാപ്പടി, പാത്തിക്കൽ മുക്ക് , സാംസ്കാരിക നിലയം , മോസ്കോ ,പഴയ ബ്ലോക്ക്, തെങ്ങണാ No 1, No 2, പുന്നക്കുന്ന്,Good Shepherd,എന്നീ ട്രാൻസ് ഫോർമറുകളിലും, ഓവേലിപ്പടി ഭാഗത്തും നാളെ (24-09-2024) 10AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വട്ടക്കളം , പള്ളിച്ചിറ , മാസ് , മാരുതി എന്നീ ട്രാൻസ്ഫോർമറുകളിൽ 24–09–2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെട്ടിക്കുഴക്കുന്ന്, മലയിരുത്തി, ഇളപ്പുങ്കൽ, സാൻസ്, കാളചന്ത, കൊഴുവനാൽ, ചൂരക്കുന്ന്, ചൂരക്കുന്ന് ക്രഷർ, തോക്കാട് ഭാഗങ്ങളിൽ (24 – 9 – 24) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (24/09/24) LT ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ കടുവാമുഴി ട്രാൻസ്ഫോർമർ പരിധിയിൽ, ഇടത്തുംകുന്ന് ഭാഗത്ത് രാവിലെ 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ശ്രീകണ്ഠമംഗലം, ട്രാൻസ്‌ഫോർമറിന്റ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 24/09/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.