play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (22/ 05/2024) പാലാ, മണർകാട്, മീനടം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (22/ 05/2024) പാലാ, മണർകാട്, മീനടം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (22/ 05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

ഗാന്ധിനഗർ 66 കെ വി സബ്‌സ്റ്റേഷനിൽ വാർഷിക അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ 22/05/2024 (ബുധനാഴ്ച) രാവിലെ 8.00 മണിമുതൽ വൈകിട്ട് 6.00 മണിവരെ സബ്‌സ്റ്റേഷന്റെ പരിധിയിൽ വരുന്ന യൂണിവേഴ്‌സിറ്റി, മെഡിക്കൽ കോളേജ്, S H മൗണ്ട്,വില്ലൂന്നി, കുടമാളൂർ, അമ്മഞ്ചേരി, ICH, പാറമ്പുഴ, കാരിത്താസ്, നീലിമംഗലം എന്നീ 11 കെ വി ഫീഡറുകളിൽ ഗാന്ധിനഗർ സബ്‌സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി തടസ്സപ്പെടുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വട്ടവേലി, മധുരം ചേരിക്കടവ്, കളത്തിപ്പടി, അനർട്ട് ട്രാൻസ്ഫോമറുകളിൽ നാളെ (22.05.24) ഭാഗികമായി വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ 66kV സബ് സ്റ്റേഷനിൽ വാർഷിക അറ്റകുറ്റ പ്രവർത്തികൾ നടക്കുനതിനാൽ 22/05/2024 (ബുധനാഴ്ച) രാവിലെ 8 മണി മുതൽ വൈകിട്ടു 6 മണി വരെ ഗാന്ധിനഗർ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മൂന്നാനി, കവീക്കുന്ന്, ചീരാംകുഴി ,കൊച്ചിടപ്പാടി, കരുണ, IMA, റോട്ടറി ക്ലബ്ബ്, കുപ്പി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (22/05/24) രാവിലെ 9.00 മുതൽ 2.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെരുങ്കാവ്, കയ്പനാട്ടുപടി ട്രാൻസ്ഫോർമറുകളിൽ നാളെ (22/05/24)രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വരാപ്പത്ര , ഹൈസ്കൂൾ , പുതിയകാവ് എന്നീ ട്രാൻസ്ഫോർമറുകളിൽ 22 -05 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള BTS ഒളശ്ശ , കരിമാങ്കാവ്, വള്ളോന്തറ, വൈദ്യശാല, ഒളശ്ശ SNDP ,കാരാമ, കുഴിവേലിപ്പടി,പരിപ്പ്, പരിപ്പ് 900, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഉള്ള പ്രദേശങ്ങളിൽ നാളെ 22/05/2024 , രാവിലെ 9:00 മുതൽ വൈകിട്ട് 5:00  വരെ മരച്ചില്ലകൾ വെട്ടി മാറ്റുന്ന ജോലിയുമായി ബന്ധപ്പെട്ട് വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നെടുംപൊയിക,ഊട്ടിക്കുളം ട്രാൻസ്ഫോർമറിൽ നാളെ(22/05/24) 9:30 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.