
കോട്ടയം ജില്ലയിൽ നാളെ (07/03/2025 ) ഗാന്ധിനഗർ, മണർകാട്, ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ നാളെ ((07/03/2025 ) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:-
കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, വെട്ടൂർ കവല, ഇടയാടി എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ 07/03/2025 രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതിമുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മധുരം ചേരിക്കടവ് ട്രാൻസ്ഫോമറിൽ നാളെ (07.03.25) രാവിലെ 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (07/03/2025) LT ലൈൻ ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ തെള്ളിയമറ്റം, പൂവത്താനി, തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 8.30am മുതൽ 5.30pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുള്ളിക്കപ്പാലം, ഇന്തുംമൂട് ,വെള്ളിയേപ്പള്ളി എന്നിവിടങ്ങളിൽ നാളെ ( 07/03/25) രാവിലെ 8.00 മുതൽ 4.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വട്ടപ്പറമ്പ്, തുരുത്തികുഴി, വള്ളിയാട്ട്കുഴി, ചേർപ്പുങ്കൽ ചർച്ച്, മുണ്ടക്കൽ, തിരുവമ്പാടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ വെള്ളിയാഴ്ച (07-03-2025) 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാങ്ങാനം ടെമ്പിൾ, മന്ദിരം ജംഗ്ഷൻ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണ്ണാറുകുന്ന് ട്രാൻസ്ഫോമറിൽ നാളെ (07.03.25) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.