
കോട്ടയം: ജില്ലയിൽ (17/12/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഈരാറ്റുപേട്ട ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ നാളെ (17/12/24) LT ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ മാന്നാർ, മാർക്കറ്റ്, മറ്റക്കാട്, കടുവാമുഴി എന്നി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 8.30am മുതൽ വൈകിട്ട് 5.00pm മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കണ്ണൻ കര,മണിപ്പുഴ മേൽപ്പാലം എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് ആറു വരെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ MOC കോളനി, മന്ദിരം കോളനി, ആനത്താനം,ട്രൈൻ വില്ല എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (17/12/24 ) രാവിലെ 10 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.
ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെസ്ക്കോ ICH , അമ്മഞ്ചേരി, സിജെസ് ARCADE, മന്ന റെസിഡൻസി , എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (17/12/24 ) രാവിലെ 9 മുതൽ 1 വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കങ്ങഴകുന്ന്, പമ്പൂകവല ട്രാൻസ്‌ഫോർമറുകളിൽ നാളെ (17/12/24)9:30 മുതൽ 5 വരെയും പുളിക്കിക്കപ്പടവ്, പ്രിൻസ് ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പള്ളം സെക്ഷൻ പരിധിയിൽ വരുന്ന ഓട്ടകാഞ്ഞിരം, ചോഴിയക്കാട്, ഭ്രാന്തൻതറ, കിഴക്കേതിൽ സ്റ്റീൽ, എസ് എൻ കോളേജ്, കുരുമുളക്. എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് ആറു വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരിശുംമൂട് , ആൻസ്, KFC എന്നീ ട്രാൻസ്ഫോർമറുകളിൽ ( 17/12/24)10,30am മുതൽ 2 pm വരെ വൈദ്യുതി മുടങ്ങും



