കോട്ടയം ജില്ലയിൽ നാളെ (16/ 12 /2024) പുതുപ്പള്ളി, മണർകാട്, തെങ്ങണ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ (16/12/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള കീഴാറ്റുകുന്ന് ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മുളങ്കുഴ ട്രാൻസ്ഫോമറിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ട ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ നാളെ (16/12/24) കെ.എസ്.ആർ.ടി.സി, ജവാൻ റോഡ്, മറ്റക്കാട് എന്നി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 8.30am മുതൽ വൈകിട്ട് 5.00pm മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഞാറയ്ക്കൽ, പൂപ്പട, ചെറിയാൻ ആശ്രമം ട്രാൻസ്ഫോമറുകളിൽ നാളെ (16.12.24)ഭാഗികമായി വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുതലപ്ര, ഇരുമ്പ് കുഴി, കുട്ടൻ ചിറ, വെങ്കോട്ട, എന്നീ ട്രാൻസ്ഫോർമറുകളിൽ ( 16/12/24) 9.30 am മുതൽ 2 pm വരെയും പാലമറ്റം ടെമ്പിൾ ,മാടത്താനി, എന്നീ ട്രാൻസ്ഫർമറുകളിൽ 2 pm മുതൽ 5 .pm വരെയും വൈദ്യുതി മുടങ്ങും.

പള്ളം സെക്ഷൻ പരിധിയിൽ പാറയിൽ, കണിയാന്മല, കുഴിക്കാട്ട് കോളനി, എംകെ മോട്ടോർസ് SN കോളേജ്, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മരിയൻ സെൻറർ ,ശ്രീകുരുംബക്കാവ്, മരിയൻ ടവ്വർ, ഊരാശാല, RV ജംഗ്ഷൻ, എന്നിവിടങ്ങളിൽ നാളെ (6/12/24) രാവിന് 8.30 മുതൽ 11.00 വരെയും, വെള്ളാപ്പാട് ,St.തോമസ്പ്രസ്സ്, Bed college, ഗവ.ആശുപത്രി, St. തോമസ് സ്കൂൾ, എന്നിവിടങ്ങളിൽ 11.15 മുതൽ 2.00 PM വരെയും വൈദ്യുതി മുടങ്ങും.

നാളെ 16-12-24 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാനറാ പേപ്പർ മില്ല് റോഡ്, കാനറാ പേപ്പർ മിൽ HT,എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 4 വരെയും വാണി ഗ്രൗണ്ട് ട്രാൻസ്‌ഫോർമറിൽ ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5.30 വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

നാളെ 16-12-24 അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന താഴത്തങ്ങാടി, തൂക്കുപാലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.