കോട്ടയം ജില്ലയിൽ നാളെ (09 / 02/2024) കൂരോപ്പട, തെങ്ങണാ, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (09 / 02/2024) കൂരോപ്പട, തെങ്ങണാ, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (09/02/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

33 kv line ൻ്റെ ടച്ചിംഗ് നാളെ വെട്ടുന്നതിനാൽ നാളെ(9/2/2024) 9 മുതൽ 6 PM വരെ ‘രാമപുരം സെക്ഷൻ ഓഫീസ് പരിധിയിൽ വൈദ്യുതി ഭാഗികമായി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പറപ്പാട്ടുപടി, കൊറ്റമംഗലം, പൂത്തോട്ടപ്പടി, ശിവാജി നഗർ ട്രാൻസ്ഫോറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ ( 09.02.2024) രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പങ്കിപ്പുറം ട്രാൻസ്‌ഫോർമറിൽ നാളെ (09-02-24)രാവിലെ 9:30മുതൽ വൈകുനേരം 5വരെ വൈദ്യുതി മുടങ്ങും.

നാളെ 09-02-24(വെള്ളിയാഴ്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാറാട്ട് ടെമ്പിൾ, പെരുന്ന-വെസ്റ്റ്, പനച്ചിക്കാവ്, പെരുമ്പുഴക്കടവ്, പൂവത്താർ, പൊരിയനടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മൂലേടം മേൽപ്പാലം, പുകുടിപ്പാടം, ജോയി കമ്പിനി , പുന്നയ്ക്കൽ ചുങ്കം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.

Kseb തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നുംപുറം, പള്ളിപ്പടി, തൃക്കൊടിത്താനം പഞ്ചായത്ത്, സവിന കോൺവെൻറ്, രാജീവ് ഗാന്ധി എന്നീ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന സ്ഥലങ്ങളിൽ 09-02-24 രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന SE കവല, ഞാലി ,കോഴിമല പള്ളി ,കുട്ടൻചിറ പടി, നടുവത്ത് പടി, കൊച്ചുമറ്റം ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 30 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ഉദയ, നിറപറ, മുളക്കാംത്തുരുത്തി, ശാസ്ത്താംകൽ, യൂദാ പുരം, വെള്ളേക്കളം എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (9/2/24) രാവിലെ 9.30 മുതൽ 3 മണി വരെയും പുളിമൂട് (പാപ്പാഞ്ചിറ 1) ട്രാൻസ്‌ഫോർമറിൽ 9.30 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പോളച്ചിറ കോളനി, ഇല്ലിമൂട്, കാരമൂട്, ചാന്നാനിക്കാട് സ്കൂൾ ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 30 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും