പൊതി കലയത്തുംകുന്ന് സെന്റ് ആന്റണീസ് പള്ളിയിൽ തിരുനാളിന് കൊടിയേറി: 21 – ന് സമാപനം:

Spread the love

 

സ്വന്തം ലേഖകൻ
തലയോലപ്പറമ്പ് : പൊതി കലയത്തുംകുന്ന് സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോണീസിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുനാളിന് കൊടിയേറി. വൈക്കം ഫൊറോന വികാരി റവ.ഡോ. ബർക്കുമൻസ് കൊടയ്ക്ക
ലിൻ്റെ കാർമ്മികത്വത്തിലാണ് കൊടിയേറിയത്.

വികാരി ഫാ.പോൾ കോട്ടയ്ക്കൽ,ഫാ.ജേക്കബ് ആറാക്കൽ സി എം എഫ് സഹകാർമ്മികത്വം വഹിച്ചു. ഇന്ന്വൈകുന്നേരം 5.15ന് രൂപം വെഞ്ചരിപ്പ്, വിശുദ്ധ കുർബാന ഫാ. നിക്ളാവോസ് . പ്രസംഗം ഫാ.മാത്യു കിലുക്കൻ, തുടർന്ന് മേഴ്സി കപ്പേളയിലേക്ക് പ്രദക്ഷിണം.

തിരുനാൾ ദിനമായ 21ന് രാവിലെ ഏഴിന് വിശുദ്ധകുർബാന, വൈകുന്നേരം 5.15ന് തിരുനാൾ കുർബാന ഫാ. ലിന്റോ കാട്ടുപറമ്പൻ . പ്രസംഗം റവ.ഡോ.ജോഷി പുതുശേരി .തുടർന്ന് പ്രദക്ഷിണം. തിരുനാൾ പരിപാടികൾക്ക് വികാരി ഫാ.പോൾ കോട്ടയ്ക്കൽ നേതൃത്വം നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group