play-sharp-fill
പൊതുജനങ്ങളോട് മോശമായി പെരുമാറിയാൽ പോലീസുകാരുടെ കസേര തെറിക്കും : ഡിജിപി

പൊതുജനങ്ങളോട് മോശമായി പെരുമാറിയാൽ പോലീസുകാരുടെ കസേര തെറിക്കും : ഡിജിപി

സ്വന്തം ലേഖിക

തിരുവനന്തപുരം : ജനങ്ങളോടുള്ള പെരുമാറ്റം മോശമായാൽ കസേര തെറിക്കുമെന്ന് സേനാംഗങ്ങൾക്ക് ഡി.ജി.പി ലോക്നാഥ് ബെഹറയുടെ മുന്നറിയിപ്പ്. നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം പൊലീസുകാർക്കായിരിക്കും.

അന്വേഷണ കാലത്ത് ആരോപണവിധേയനെ സ്ഥാനത്തു നിന്ന് മാറ്റിനിറുത്തും. പരാതിക്കാർക്ക് മനോവേദനയുണ്ടാക്കരുത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് സ്റ്റേഷനുകളെ സമീപിക്കുന്ന സാധാരണക്കാരുടെ ദുഃഖവും വേദനയും മനസിലാക്കണം. എല്ലാ ഉദ്യോഗസ്ഥരും ഓഫീസിലും പുറത്തും മാന്യതയോടെ പെരുമാറണം. സാധാരണക്കാർക്ക് ഉദ്യോഗസ്ഥരെ കാണാനും പരാതി നൽകാനുമുള്ള ബുദ്ധിമുട്ട് ഒഴിവാക്കണം. എസ്.എം.എസ്, വാട്ട്സ്ആപ്പ് എന്നിവയെല്ലാം ഇതിനായി ഉപയോഗിക്കാം. സാമുദായിക, രാഷ്ട്രീയ സംഘർഷങ്ങളുടെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തണം. ക്രമസമാധാനപ്രശ്നങ്ങൾ ഒഴിവാക്കണ

മറ്റു നിർദേശങ്ങൾ

  • സഹായത്തിന് വിളിക്കുന്നവർക്ക് ഉടനടി ലഭ്യമാക്കണം. വ്യാജസന്ദേശങ്ങൾ നൽകുന്നവർക്കെതിരെ നടപടിയെടുക്കണം.
  • ഉദ്യോഗസ്ഥർ സഭ്യേതര പദപ്രയോഗം നടത്തരുത്. പരാതിക്കാരോട് സഹാനുഭൂതിയുള്ള പെരുമാറ്റം വേണം.
  • കസ്റ്റഡിയിലുള്ളവരോട് പെരുമാറുന്നത് മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാവണം.
  • ഉദ്യോഗസ്ഥർ ജാതിമത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായിരിക്കണം.
  • നടപടികളും അന്വേഷണ വിവരങ്ങളും പരാതിക്കാരെ ഫോണിലൂടെയോ എസ്.എം.എസായോ നേരിട്ടോ അറിയിക്കണം.
  • കേസുകൾ പഠിച്ച്, പരമാവധി തെളിവുകൾ ശേഖരിച്ച് കുറ്റവാളികളെ കണ്ടെത്തണം.
  • സ്റ്റേഷനുകൾ, സബ്ഡിവിഷവുകൾ, ജില്ലാ ഓഫീസുകൾ എന്നിവിടങ്ങളിൽ പൊലീസിന്റെ പ്രവർത്തനം അവലോകനം ചെയ്യണം.
  • എല്ലാആഴ്ചയും യോഗംചേർന്ന് തിരുത്തൽ നടപടികൾ സ്വീകരിക്കണം.
  • പൊതുജന സഹകരണവും ഇന്റലിജൻസും ശക്തമാക്കാൻ ജനമൈത്രി ബീറ്റ് ഊർജ്ജിതമാണം.
  • റസിഡൻസ് അസോസിയേഷനുകൾ, സംഘടനകൾ, സ്‌കൂളുകൾ എന്നിവയുമായി ചേർന്ന് പരിപാടികൾ സംഘടിപ്പിക്കണം. സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ ഫലപ്രദമാക്കണം.
  • സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനുള്ള പദ്ധതികൾ നവമാധ്യമങ്ങളടക്കം ഉപയോഗിച്ച് ജനങ്ങളിലെത്തിക്കണം.