play-sharp-fill
കോട്ടയം കടുത്തുരുത്തിയിൽ  കശാപ്പിനായി കൊണ്ടുവന്ന പോത്ത് വാഹനത്തില്‍ നിന്നും ഇറക്കുന്നതിനിടെ വിരണ്ടോടി; പോത്തിനെ പിടിക്കാനുള്ള ഓട്ടത്തിനിടെ ഉടമസ്ഥന് പരിക്ക്; ഒടുവിൽ സംഭവിച്ചത്…..

കോട്ടയം കടുത്തുരുത്തിയിൽ കശാപ്പിനായി കൊണ്ടുവന്ന പോത്ത് വാഹനത്തില്‍ നിന്നും ഇറക്കുന്നതിനിടെ വിരണ്ടോടി; പോത്തിനെ പിടിക്കാനുള്ള ഓട്ടത്തിനിടെ ഉടമസ്ഥന് പരിക്ക്; ഒടുവിൽ സംഭവിച്ചത്…..

കടുത്തുരുത്തി: കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പടര്‍ത്തി.

വാലാച്ചിറ, ആയാംകുടി പ്രദേശങ്ങളിലൂടെയാണ് പോത്ത് വിരണ്ടോടിയത്. പോത്തിനെ പിടിക്കാനുള്ള ഓട്ടത്തിനിടെ ഉടമസ്ഥനായ വാലാച്ചിറ ചാലിപ്പറമ്ബില്‍ ഷൈജോ ജോണ്‍ (45) ന്‍റെ കൈക്കു പരിക്ക് പറ്റി. മറ്റ് അപകടങ്ങളൊന്നും ഉണ്ടാകാതിരുന്നത് നാട്ടുകാര്‍ക്ക് ആശ്വാസമായി.

ഷൈജോ ജോണ്‍ കശാപ്പിനായി കൊണ്ടുവന്ന മൂന്നു പോത്തുകളിലൊന്നാണ് വാഹനത്തില്‍നിന്നും ഇറക്കുന്നതിനിടെ വിരണ്ടോടിയത്.
മണിക്കൂറുകളോളം നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ ശേഷമാണ് പോത്തിനെ പിടികൂടാനായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വാലാച്ചിറയില്‍ നിന്നും വിരണ്ടോടിയ പോത്തിനെ നാട്ടുകാര്‍ പിടിച്ചുകെട്ടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ കടുത്തുരുത്തി അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. അഞ്ച് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ അഞ്ച് കിലോമീറ്റര്‍ അകലെ എഴുമാന്തുരുത്തിലെ പാടത്തു ചാടിച്ച പോത്തിനെ കയറില്‍ കുടുക്കിട്ടാണ് പിടികൂടിയത്.

വൈകുന്നേരം 4.30ഓടെ പോത്തിനെ പിടിച്ചുകെട്ടി ഉടമസ്ഥനു കൈമാറി. അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ എ. സാബു, ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ പി.വി. തങ്കച്ചന്‍, ഗ്രേഡ് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.എം. ഗോപാലകൃഷ്ണന്‍, ഇ.ജെ. അജയകുമാര്‍, എം.കെ. ബിനോദ്, ടി.വി. വിധീഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബിബിന്‍ ബേബി, എം.കെ. സുരേഷ്, സെബാസ്റ്റ്യന്‍ മാത്യു, പി.ടി. സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് പോത്തിനെ പിടിച്ചുകെട്ടിയത്.