video
play-sharp-fill

ഉറപ്പിച്ച വിവാഹം നടക്കില്ലെന്ന് അമ്മയെ വിളിച്ചു പറഞ്ഞു; പ്രതിശ്രുത വരനുമായി ഫോണിൽ സംസാരിക്കുന്നത് പതിവ്; തലച്ചിറ പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമൺ അമൃത ബിജുവിന്റെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു

ഉറപ്പിച്ച വിവാഹം നടക്കില്ലെന്ന് അമ്മയെ വിളിച്ചു പറഞ്ഞു; പ്രതിശ്രുത വരനുമായി ഫോണിൽ സംസാരിക്കുന്നത് പതിവ്; തലച്ചിറ പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമൺ അമൃത ബിജുവിന്റെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു

Spread the love

സ്വന്തം ലേഖകൻ 

പത്തനംതിട്ട : തലച്ചിറ പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമൺ അമൃത ബിജുവിന്റെ (25) ആത്മഹത്യയിൽ ദുരൂഹതയേറുന്നു. ആലോചിച്ച് ഉറപ്പിച്ച വിവാഹം നടക്കില്ലെന്ന് അമ്മയെ ഫോണിൽ വിളിച്ചു പറഞ്ഞ ശേഷം മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

 

കുമ്പഴ വടക്ക് തട്ടാമണ്ണിൽ പരേതനായ ടി.സി.ബിജുവിന്റെയും സിന്ധുവിന്റെയും മകളാണ് അമൃത. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

റാന്നി പെരുനാട് സ്വദേശിയായ യുവാവുമായി അമൃതയുടെ വിവാഹം ഉറപ്പിച്ചിരുന്നു. യുവാവും അമൃതയുമായി ഫോണിലൂടെ സംസാരിക്കുന്നത് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്ന ദിവസം ഉച്ചയോടെ ജോലി സ്ഥലത്തു നിന്ന് വീട്ടിലെത്തിയ അമൃത മൂന്നരയോടെ റാന്നിയിലെ സഹകരണ ബാങ്ക് ജോലിക്കാരിയായ അമ്മയെ വിളിച്ച് ഈ വിവാഹം നടക്കില്ലെന്നു പറയുകയായിരുന്നു. അമൃതയുടെ ഫോൺ കൂടുതൽ പരിശോധനയ്ക്കായി കസ്റ്റഡിയിൽ എടുത്തു.

 

പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച മൃതദേഹം പിന്നീട് ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്നലെ രാവിലെ നടന്ന ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മൃതദേഹം അയച്ചു.