
പോസ്റ്റ് ഓഫീസിൽ ലക്ഷങ്ങളുടെ നിക്ഷേപ തിരിമറി..! 21 ലക്ഷം ലക്ഷത്തോളം രൂപയുടെ വെട്ടിപ്പ് നടത്തിയ പോസ്റ്റ് മാസ്റ്റർ പിടിയിൽ
സ്വന്തം ലേഖകൻ
ആലപ്പുഴ: മാരാരിക്കുളം വടക്ക് പോസ്റ്റ് ഓഫിസിൽ വിവിധ നിക്ഷേപ പദ്ധതികളിലായി ഒരു വർഷത്തേക്കും അഞ്ചു വർഷത്തേക്കും നിക്ഷേപിച്ചിട്ടുള്ള 21 ലക്ഷത്തോളം രൂപ തിരിമറി നടത്തിയ പോസ്റ്റ് മാസ്റ്ററെ അറസ്റ്റ് ചെയ്തു. പള്ളിപ്പുറം പഞ്ചായത്ത് 15–ാം വാർഡിൽ പാമ്പുംതറയിൽ വീട്ടിൽ അമിതാനാഥ് (29) നെയാണു മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ അക്കൗണ്ട് നമ്പറുകൾ എഴുതി നൽകിയും പോസ്റ്റ് ഓഫിസിൽ പണം നിക്ഷേപിക്കുന്ന ആർഐടിസി മെഷീൻ വഴി അടയ്ക്കാതെ നിക്ഷേപം അക്കൗണ്ട് ബുക്കിൽ രേഖപ്പെടുത്തി ഓഫിസ് സീൽ പതിച്ചു കൊടുത്തുമാണു നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :