
ചങ്ങനാശേരിയിൽ പോസ്റ്റ് ഓഫീസിലെത്തിച്ച പാഴ്സല്ബാഗ് മോഷണംപോയി; കണ്ടെത്തിയത് തെങ്ങണയിലെ ആക്രിക്കടയിൽ നിന്ന്
സ്വന്തം ലേഖിക
ചങ്ങനാശേരി: ചങ്ങനാശേരിയിൽ പോസ്റ്റ് ഓഫീസിലെത്തിച്ച പാഴ്സല്ബാഗ് മോഷണംപോയി.
ചങ്ങനാശേരി ആര്‍എംഎസ് ഓഫീസില്‍ നിന്നും കുരിശുംമൂട് പോസ്റ്റ് ഓഫീസിനു മുമ്പിലെത്തിച്ച പാഴ്സല്ബാഗാണ് മോഷണം പോയത്. പോസ്റ്റ് ഓഫീസ് അധികൃതരുടെ അന്വേഷണത്തിനൊടുവില്‍ ആക്രിക്കടയില്‍നിന്നു പാഴ്സല്ബാഗ് കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാവിലെ ആര്‍എംഎസില്‍ നിന്നുള്ള പാഴ്സല്‍ വാഹനമാര്‍ഗം എത്തിച്ചനേരത്ത് കൈപ്പറ്റാനാളില്ലായിരുന്നു. വാഹനത്തിലെ ജീവനക്കാരന് പാഴ്സല്ബാഗ് പോസ്റ്റ് ഓഫീസിന്റെ മുൻപില് ഇറക്കിയിട്ടു പോകുകയും ചെയ്തു. പോസ്റ്റ് ഓഫീസ് അധികൃതരെത്തി പാഴ്സല്‍ ബാഗ് അന്വേഷിച്ചപ്പോഴാണ് നഷ്ടപ്പെട്ട വിവരം മനസിലായത്.
തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് പാഴ്സല്‍ ബാഗ് ആരോ എടുത്തുകൊണ്ടു പോകുന്നത് കണ്ടത്.
ഉച്ചയോടെ ഒരാള്‍ ഒരു ഓട്ടോയില്‍ പാഴ്സല്ബാഗ് തെങ്ങണയിലുള്ള ആക്രിക്കടയിലെത്തിച്ച് തൂക്കിവിറ്റു. ആക്രിക്കടക്കാരന് ശ്രദ്ധിക്കാതെ സാധന സാമുഗ്രികള്ക്കിടയിലേക്ക് പാഴ്സല്ബാഗിലെ തപാല്‍ ഉരുപ്പടികള്‍ കൂട്ടിയിട്ടു.
ഇതിനിടയില്‍ പോസ്റ്റ് ഓഫീസ് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ തെങ്ങണയിലെ ആക്രിക്കടയില്‍ പാഴ്സല്ബാഗ് കണ്ടെത്തുകയായിരുന്നു. തപാല്‍ ഉരുപ്പടികളൊന്നും നഷ്പ്പെട്ടിട്ടില്ലെന്നും മുഴുവനും കണ്ടെത്തിയിട്ടുണ്ടെന്നും കുരിശുംമൂട് പോസ്റ്റ് മാസ്റ്റര്‍ പറഞ്ഞു.