പത്താം ക്ലാസ് പാസ്സായവര്‍ക്ക് ജോലി അവസരവുമായി തപാല്‍ വകുപ്പ്….! 30,041 ഒഴിവുകള്‍; കേരളത്തിലും ഒഴിവുകൾ; അപേക്ഷിക്കേണ്ടതിങ്ങനെ…

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി: പത്താം ക്ലാസ് പാസ്സായവര്‍ക്ക് പതിനായിരക്കണക്കിന് ജോലി ഒഴിവുകളുമായി തപാല്‍ വകുപ്പ്.

പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് തപാല്‍ വകുപ്പില്‍ ഗ്രാമീണ്‍ ഡാക് സേവക് (ജി.ഡി.എസ്.) തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, ഡാക് സേവക് തസ്തികകളിലാണ് ഒഴിവുകള്‍. വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റല്‍ സര്‍ക്കിളുകളിലായി 30,041 ഒഴിവുകളാണ് ആകെയുള്ളത്. 27 കേരള സര്‍ക്കിളുകളിലും ഒഴിവുണ്ട്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 23 ആണ്.

മാത്തമാറ്റിക്സും ഇംഗ്ലീഷും ഉള്‍പ്പെടെ പഠിച്ച്‌ പത്താംക്ലാസ് പാസായിരിക്കണം. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശികഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.

1. ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് indiapostgdsonline.gov.in സന്ദര്‍ശിക്കുക.
2. ഹോംപേജില്‍, ‘GDS റിക്രൂട്ട്‌മെന്റ് 2023’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. അപേക്ഷിക്കുന്നതിന് മുൻപ് റിക്രൂട്ട്മെന്റ് അറിയിപ്പും മറ്റ് പ്രധാന വിശദാംശങ്ങളും പരിശോധിക്കുക.
4. അപേക്ഷ സമര്‍പ്പിക്കാൻ ‘അപ്ലൈ ഓണ്‍ലൈൻ’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
5. ആവശ്യമായ വിവരങ്ങള്‍ സഹിതം രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച്‌ നിര്‍ദ്ദേശിച്ച എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക.
6. അപേക്ഷാ ഫീസിനുള്ള പേയ്‌മെന്റ് നിര്‍ദ്ദിഷ്ട രീതിയില്‍ നടത്തുകയും അപേക്ഷ ഫോം സമര്‍പ്പിക്കുകയും ചെയ്യുക.