Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 157 കേസുകള്‍.

വിവിധ സ്ഥലങ്ങളിലെ ആക്രമണങ്ങളില്‍ 170 പേര്‍ അറസ്റ്റിലായി. 368 പേരെ കരുതല്‍ തടങ്കലിലുമാക്കി. വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ പൊലീസ് ഉദ്യോ​ഗസ്ഥര്‍, കെഎസ്‌ആര്‍ടിസി ജീവനക്കാര്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് പരുക്കേറ്റിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം സിറ്റിയില്‍ മാത്രമായി 12 കേസുകളും 11 അറസ്റ്റും, മൂന്ന് പേരെ കരുതല്‍ തടങ്കലിലുമാക്കി. കോട്ടയം ജില്ലയില്‍ 11 കേസുകളും 87 പേരുടെ അറസ്റ്റും രേഖപ്പെടുത്തി. എട്ട് പേരെയാണ് കോട്ടയത്ത് കരുതല്‍ തടങ്കലിലാക്കിയത്.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ കരുതല്‍ തടങ്കലിലാക്കിയത്. 118 പേരാണ് മലപ്പുറത്ത് മാത്രം കരുതല്‍ തടങ്കലിലുളളത്.
ഹര്‍ത്താലില്‍ തെക്കന്‍ ജില്ലകളില്‍ വ്യാപക അക്രമമാണ് നടന്നത്. കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസുകാരെ ബൈക്കിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചു.

കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിലെ സിപിഒ ആന്റണി, കൊല്ലം എ.ആര്‍ ക്യാമ്പിലെ കോണ്‍സ്റ്റബിള്‍ നിഖില്‍ എന്നിവര്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നു. ഇരുവരേയും കൊല്ലം എന്‍.എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഹര്‍ത്താല്‍ ദിനത്തില്‍ നിരത്തിലിറങ്ങിയ കെഎസ്‌ആര്‍ടിസി ബസ്സുകള്‍ക്ക് നേരെയും വ്യാപക അക്രമം നടന്നിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് 70 കെഎസ്‌ആര്‍ടിസി ബസുകളാണ് സംസ്ഥാനത്ത് തകര്‍ന്നത്.

സൗത്ത് സോണില്‍ 30, സെന്‍ട്രല്‍ സോണില്‍ 25, നോര്‍ത്ത് സോണില്‍ 15 ബസുകളുമാണ് കല്ലേറില്‍ തകര്‍ന്നത്. അക്രമസംഭവങ്ങളില്‍ 11 പേര്‍ക്കും പരുക്കേറ്റു. സൗത്ത് സോണിലെ മൂന്ന് ഡ്രൈവര്‍മാര്‍ക്കും രണ്ട് കണ്ടക്ടര്‍മാര്‍ക്കും സെന്‍ട്രല്‍ സോണില്‍ മൂന്നു ഡ്രൈവര്‍മാര്‍ക്കും ഒരു യാത്രക്കാരിക്കും നോര്‍ത്ത് സോണില്‍ രണ്ട് ഡ്രൈവര്‍മാക്കുമാണ് പരുക്കേറ്റത്.

ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍

തിരുവനന്തപുരം സിറ്റി- (12, 11, 3), തിരുവനന്തപുരം റൂറല്‍- (10, 2, 15), കൊല്ലം സിറ്റി- (9, 0, 6),

കൊല്ലം റൂറല്‍- (10, 8, 2), പത്തനംതിട്ട- (11, 2, 3), ആലപ്പുഴ- (4, 0, 9), കോട്ടയം- (11, 87, 8), ഇടുക്കി- (3, 0, 3),

എറണാകുളം സിറ്റി- (6, 4, 16), എറണാകുളം റൂറല്‍- (10, 3, 3), തൃശൂര്‍ സിറ്റി- (6, 0, 2), തൃശൂര്‍ റൂറല്‍- (2, 0, 5),

പാലക്കാട്- (2, 0, 34), മലപ്പുറം- (9, 19, 118), കോഴിക്കോട് സിറ്റി- (7, 0, 20), കോഴിക്കോട് റൂറല്‍- (5, 4, 23), വയനാട്- (4, 22, 19), കണ്ണൂര്‍ സിറ്റി- (28, 1, 49), കണ്ണൂര്‍ റൂറല്‍- (2, 1, 2), കാസര്‍ഗോഡ്- (6, 6, 28)