പ്രശസ്ത തമിഴ് ഹാസ്യതാരം മയിൽസാമി അന്തരിച്ചു ; ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം
സ്വന്തം ലേഖകൻ
ചെന്നൈ : തമിഴ് ഹാസ്യനടൻ മയിൽസാമി(57) അന്തരിച്ചു. നിരവധി തമിഴ് സിനിമകളിൽ കോമഡി വേഷങ്ങളിലും സ്വഭാവ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗത്തിൽ സിനിമാലോകം ഒന്നടങ്കം ഞെട്ടലിലാണ്. രാവിലെ മുതൽ സിനിമാലോകത്തെ പ്രമുഖരുടെ അനുശോചന സന്ദേശങ്ങൾ എത്തുന്നുണ്ട്.
ചലച്ചിത്ര നിർമ്മാതാവും നടനുമായ കെ ഭാഗ്യരാജിന്റെ ‘ധവണി കനവുകൾ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച മയിൽസാമി, ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്നു ആദ്യകാല സിനിമകളിൽ. ‘ധൂൽ’, ‘വസീഗര’, ‘ഗില്ലി’, ‘ഗിരി’, ‘ഉത്തമപുത്രൻ’, ‘വീരം’, ‘കാഞ്ചന’, ‘കൺകളാൽ കൈദു സെയ്’ എന്നീ സിനിമകളിൽ അദ്ദേഹത്തിന്റെ വേഷങ്ങൾ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2004ൽ മികച്ച ഹാസ്യനടനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്. സ്റ്റാൻഡ്-അപ്പ് കോമേഡിയൻ, ടിവി അവതാരകൻ, തിയേറ്റർ ആർട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു. ചെന്നൈയിലെ സൺ ടിവിയിലെ ‘അസതപോവത്ത് യാര്’ എന്ന പരിപാടിയിൽ സ്ഥിരം അതിഥി വിധികർത്താവായിരുന്നു അദ്ദേഹം. ‘നെഞ്ചുകു നീതി’, ‘വീട്ട് വിശേഷങ്ങൾ’, ‘ദി ലെജൻഡ്’ തുടങ്ങിയ ചിത്രങ്ങളിലാണ് അദ്ദേഹം അടുത്തിടെ അഭിനയിച്ചത്.