video
play-sharp-fill

അമ്മ പറഞ്ഞയച്ചതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൂന്നാം ക്ലാസ്സുകാരിയുടെ കമ്മൽ ഊരിവാങ്ങിയ സ്ത്രീക്കായി വലവിരിച്ച് പോലീസ്

അമ്മ പറഞ്ഞയച്ചതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൂന്നാം ക്ലാസ്സുകാരിയുടെ കമ്മൽ ഊരിവാങ്ങിയ സ്ത്രീക്കായി വലവിരിച്ച് പോലീസ്

Spread the love

സ്വന്തം ലേഖകൻ

കാട്ടാക്കട: അമ്മ പറഞ്ഞയച്ചതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൂന്നാം ക്ലാസ്സുകാരിയുടെ കമ്മൽ ഊരിവാങ്ങി സ്ത്രീ സ്ഥലംവിട്ടു. അതും സ്‌കൂൾ പ്രവൃത്തി സമയത്ത് ! പൂവച്ചലിലെ സർക്കാർ സ്‌കൂളിലാണ് ഏവരേയും ഞെട്ടിക്കുന്ന സംഭവമുണ്ടായത്.ചൊവ്വാഴ്ച്ച രാവിലെ പത്തരയോടെയാണ് സംഭവം. പ്രവൃത്തി സമയം പൂവച്ചലിലെ സ്‌കൂൾ പരിസരത്ത് കടന്ന സ്ത്രീ തന്നെ അമ്മ പറഞ്ഞയച്ചതാണെന്ന് വിദ്യാർത്ഥിനിയെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം കമ്മൽ ഊരിവാങ്ങുകയായിരുന്നു. സ്‌കൂൾ വിട്ട് കുട്ടി വീട്ടിലെത്തിയപ്പോഴാണ് സത്യം പുറത്ത് വരുന്നത്. അമ്മ അടുത്തുള്ള ധനകാര്യ സ്ഥാപനത്തിൽ നിന്നും തന്നെ പറഞ്ഞയച്ചതാണെന്നും പണയം വെക്കാൻ കമ്മൽ തരണമെന്നുമാണ് സ്ത്രീ കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്. സംഭവം അദ്ധ്യാപകരുടെ ശ്രദ്ധയിലും പതിഞ്ഞില്ല.

കുട്ടിയുടെ മാതാപിതാകൾ പരാതി നൽകിയതിന് പിന്നാലെ സ്‌കൂൾ അധികൃതർ ബുധനാഴ്ച കാട്ടാക്കട പൊലീസിനെ സമീപിച്ചിരുന്നു. സ്‌കൂളിലെ സിസിടിവിയിൽ 10.36നു സ്‌കൂളിലേക്കു ചുവന്ന സാരി ധരിച്ച സ്ത്രീ പ്രവേശിക്കുന്നതും 11.15നു സ്‌കൂളിൽനിന്നു പുറത്തേക്കു പോകുന്നന്നതിന്റെയും ദൃശ്യം പൊലീസിനു ലഭിച്ചു.
വലിയ മതിലും സുരക്ഷാ ജീവനക്കാരനുമൊക്കെയുള്ള സ്‌കൂളിൽ പുറത്തുനിന്നൊരാൾ പ്രവേശിച്ചു കുട്ടിയോട് ഇടപഴകിയത് ആരുടെയും ശ്രദ്ധയിൽപെടാത്തതു രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാനമായ രീതിയിൽ തട്ടിപ്പ് നടത്താൻ വീരണകാവിലുള്ള ഒരു സ്‌കൂളിൽ ഇതേ സ്ത്രീ എത്തിയെങ്കിലും ശ്രമം പരാജയപ്പെടുകയുമുണ്ടായി. വീരണകാവ് സ്‌കൂളിൽ രാവിലെ ഒൻപതോടെയാണ് സംഭവം നടന്നത്. ഇവിടെ സ്‌കൂളിനു പുറത്തു വച്ചാണ് കുട്ടിയുടെ കമ്മൽ ഊരിവാങ്ങാൻ ശ്രമിച്ചത്. എന്നാൽ, കുട്ടി ബഹളം വച്ചതോടെ ഇവിടെനിന്ന് ഇവർ മുങ്ങി. പോലീസ് സ്ത്രീക്കായി അന്വേഷണം തുടരുകയാണ്.