play-sharp-fill
പൂമ്പാറ്റ സിനി വീണ്ടും പൊലീസ് വലയിൽ; മിമിക്രിക്കാരെ കൊണ്ട് രാഷ്ട്രീയ നേതാക്കാളുടെ ശബ്ദത്തിൽ ഇരകളെ വിളിപ്പിക്കും; ഭർത്താവായി വേഷമിടുന്നത് മാസശമ്പളക്കാരൻ; ഇത്തവണ തട്ടിയത് ആറ് ലക്ഷം

പൂമ്പാറ്റ സിനി വീണ്ടും പൊലീസ് വലയിൽ; മിമിക്രിക്കാരെ കൊണ്ട് രാഷ്ട്രീയ നേതാക്കാളുടെ ശബ്ദത്തിൽ ഇരകളെ വിളിപ്പിക്കും; ഭർത്താവായി വേഷമിടുന്നത് മാസശമ്പളക്കാരൻ; ഇത്തവണ തട്ടിയത് ആറ് ലക്ഷം


സ്വന്തം ലേഖകൻ

മാള: പൂമ്പാറ്റ സിനി എന്നറിയപ്പെടുന്ന പള്ളുരുത്തി സ്വദേശി തണ്ടാശ്ശേരി ഷീജ, തട്ടിപ്പിനിടെ മാള പൊലീസിന്റെ വലയിലായി. ഒട്ടേറെ സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പ്രതിയാണ് പൂമ്പാറ്റ സിനി. മിമിക്രിയുടെ സാധ്യത തേടിയായിരുന്നു പറ്റിക്കലുകളെല്ലാം. വിശ്വാസം പിടിച്ചുപറ്റാനായി ”രാഷ്ട്രീയ നേതാക്കളെ”ക്കൊണ്ടും ഇടപാടുകാരെ വിളിപ്പിച്ചിരുന്നു. സിനിക്കു ധൈര്യമായി പണം നൽകാമെന്നും തങ്ങൾ ഗ്യാരന്റിയാണെന്നും രാഷ്ട്രീയക്കാരുടെ ശബ്ദം അനുകരിച്ച മിമിക്രിക്കാർ ഉറപ്പുനൽകി. കൂടുതൽ വിശ്വാസ്യതയ്ക്കായി ഫോൺനമ്പറും നൽകി. സിനിക്കെതിരേ പതിനെട്ടോളം കേസുകളുണ്ടെങ്കിലും ഒന്നിൽപ്പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇതാണ് തട്ടിപ്പുകൾക്ക് വേഗം കൂടാൻ കാരണം. ഭർത്താവായി വേഷമിടാൻ പോലും ജീവനക്കാരുണ്ടായിരുന്നു. അങ്ങനെ നാടകം കളിച്ച് പല ഉന്നതരേയും സിനി കളിപ്പിച്ചു. സ്വർണ്ണത്തോടായിരുന്നു കൂടുതൽ താൽപ്പര്യം. മിമിക്രിക്കാരെ കൊണ്ട് കോൺഗ്രസ് നേതാക്കളുടെ ശബ്ദത്തിലാണ് കൂടുതലായും വിളിപ്പിച്ചത്.

ഒല്ലൂർ മേബൻ നിധി ലിമിറ്റഡിൽ നിന്ന് 6 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. സിനിയുടെ കൂടെ എടക്കുന്നി സ്വദേശി പൊട്ടനാട് ഉല്ലാസിനേയും പൊലീസ് പിടികൂടിയിട്ടുണ്ട്. മേബൻ നിധി ലിമിറ്റഡിൽ നിന്ന് സിനിയും ഉല്ലാസും കൂടി 6 ലക്ഷം രൂപ ചോദിച്ചു. തുക ലഭിച്ചാൽ അഷ്ടമിച്ചിറയിലുള്ള ജ്വല്ലറിയിൽ നിന്ന് 40 പവൻ സ്വർണ്ണം ലഭിക്കുമെന്നും ഇതിൽ 32 പവൻ സ്വർണ്ണം മേബൻ നിധി ലിമിറ്റഡിൽ നിക്ഷേപിക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ഇതനുസരിച്ച് ഒല്ലൂരിൽ നിന്ന് പരാതിക്കാരൻ ഒരു ജീവനക്കാരനെ തുകയുമായി സിനിയുടെയും ഉല്ലാസിന്റെയും കൂടെ വിടുകയായിരുന്നു. ഇവിടെയെത്തി ജ്വല്ലറിയിൽ കയറിയപ്പോൾ ഉടമ ഇവരിൽ നിന്ന് 2,30,000 രൂപ വാങ്ങിയെടുത്തു. സിനി 73 ഗ്രാം സ്വർണ്ണം വാങ്ങി, തുക നൽകാതെ ചെക്ക് ആണ് അന്ന് നൽകിയിരുന്നത്. ഈ തുകയാണ് താൻ വാങ്ങിയെടുത്തത് എന്നുമാണ് ഉടമ പറയുന്നത്. തുക വാങ്ങി ചെക്ക് മടക്കി കൊടുത്തതായും ഇയാൾ പൊലീസിനോട് പറഞ്ഞു. പിന്നീട് പ്രതികളുടെ കൂടെ ഉണ്ടായിരുന്ന അച്ചൻ എന്ന് പരിചയപ്പെടുത്തിയ കോട്ടമുറി സ്വദേശി ബാക്കിയുള്ള 3,70,000 രൂപയിൽ 3 ലക്ഷം രൂപ വാങ്ങിയെടുത്തു. അതേസമയം ചെക്ക് ലീഫും ബോണ്ട് പേപ്പറും വാങ്ങിക്കാൻ എന്ന വ്യാജേന കോട്ടമുറി സ്വദേശി പുറത്തേക്ക് പോയി. പിന്നീട് ഇയാൾ തിരികെ എത്തിയില്ല. സംഭവത്തിൽ കോട്ടമുറി സ്വദേശിയുടെയും ജ്വല്ലറി ഉടമയുടെ പങ്ക് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group