video
play-sharp-fill
അച്ഛൻ വീട്ടിലെത്തുമ്പോൾ ഏറുകൊണ്ട സ്ഥലത്തെല്ലാം ഞാൻ ഉമ്മ നൽകും, അച്ഛന്റെ വേദന മാറും : പൂജാരയോട് മകൾ അതിഥി പറയുന്നതിങ്ങനെ

അച്ഛൻ വീട്ടിലെത്തുമ്പോൾ ഏറുകൊണ്ട സ്ഥലത്തെല്ലാം ഞാൻ ഉമ്മ നൽകും, അച്ഛന്റെ വേദന മാറും : പൂജാരയോട് മകൾ അതിഥി പറയുന്നതിങ്ങനെ

സ്വന്തം ലേഖകൻ

കൊച്ചി :ബ്രിസ്‌ബെയ്ൻ ടെസ്റ്റിൽ ക്ഷമയുടെ മൂർത്തിഭാവമായിരുന്നു പൂജാര. തന്റെ വീട്ടിലെ എല്ലാവരും ഏറെ വേദനയോടെയാണ് ഈ മത്സരം കണ്ടതെന്ന് പൂജാര പറയുന്നു. എന്റെ ശരീരത്തിൽ പന്ത് തട്ടി വേദനയാൽ പുളയമ്പോൾ മകളുടെ കണ്ണുകൾ ഭാര്യ പൊത്തിപിടിക്കുകയായിരുന്നു എന്ന് പൂജാര പറഞ്ഞു.’അച്ഛൻ വീട്ടിൽ എത്തുമ്പോൾ ഏറുകൊണ്ട സ്ഥലത്തെല്ലാം ഞാൻ ഉമ്മ നൽകും, അച്ഛന്റെ വേദന മാറും’ പൂജാരയുടെ രണ്ട് വയസ്സുള്ള മകളുടെ വാക്കുകളാണിത്.

രാത്രി തനിക്ക് നന്നായി ഉറങ്ങാൻ സാധിക്കുന്നില്ല എന്ന് പൂജാര പറയുന്നു. വിരലിന് നല്ല വേദനയും നീരുമുണ്ട്. തോൾ വേദനയുണ്ട്. ഉറങ്ങുമ്പോൾ തിരിഞ്ഞോ മറിഞ്ഞോ കിടക്കാൻ സാധിക്കുന്നില്ല. ഈ വേദനകൾക്കെല്ലാം ഇടയിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചതിൽ താൻ ഏറെ സന്തുഷ്ടനാണെന്ന് പൂജാര പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകൾ വീഴുമ്പോഴും അവൾക്ക് വേദനയുണ്ടെന്ന് പറയുമ്പോൾ ഞാൻ ഉമ്മ നൽകുകയാണ് ചെയ്യുന്നത്. അതുകൊണ്ട് എനിക്ക് പരുക്കേറ്റ സ്ഥലങ്ങളിൽ ഉമ്മ നൽകിയാൽ വേദന മാറുമെന്നാണ് അവൾ വിചാരിച്ചിരിക്കുന്നത്.

ബ്രിസ്‌ബെയ്ൻ ടെസ്റ്റിൽ 211 പന്തുകൾ നേരിട്ട പൂജാര 56 റൺസെടുത്താണ് പുറത്തായത്. സ്റ്റാർക്, കമ്മിൻസ്, ഹെയ്‌സൽവുഡ് തുടങ്ങിയ പേസർമാരുടെ 11 ഓളം പന്തുകളാണ് പൂജാരയുടെ ശരീരത്തിൽ കൊണ്ടത്. എന്നാൽ ഓസീസിന്റെ വേഗയേറിയ ഷോർട്ട് ബോളുകളെയെല്ലാം അസാമാന്യ പോരാട്ടവീര്യത്തോടെയാണ് പൂജാര നേരിട്ടത്. ഒരറ്റത്ത് പൂജാര നിലയുറപ്പിച്ചതോടെ മറുവശത്തുള്ള ബാറ്റ്‌സ്മാന് സ്‌കോറിങ്ങിന്റെ വേഗത കൂട്ടാൻ അവസരം ലഭിച്ചു. ഇതാണ് ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചത്.