പൊൻപള്ളി പള്ളിയിൽ പതിനൊന്നാമത് നിനവേ കൺവെൻഷൻ ജനുവരി 29,30,31 തീയതികളിൽ

Spread the love

സ്വന്തം ലേഖകൻ

പൊൻപള്ളി: വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിതവും തീർത്ഥാടന കേന്ദ്രവുമായ പൊൻപള്ളി പള്ളിയിൽ പതിനൊന്നാമത് നിനവേ കൺവെൻഷൻ ജനുവരി മാസം 29,30,31 തീയതികളിൽ നടക്കും.

22 ആം തീയതി വിശുദ്ധ കുർബാനയോടെ വികാരി കുര്യാക്കോസ് കോർഎപ്പിസ്കോപ്പ മണലേൽചിറ കൺവെൻഷന്റെ കൊടി ഉയർത്തൽ കർമ്മം നിർവഹിച്ചു. 29 തീയതി വൈകുന്നേരം 6.30 ന് മലങ്കര കത്തോലിക്കാ മാവേലിക്കര രൂപതാ അധ്യക്ഷൻ അഭിവന്ദ്യ ജോഷ്വാ മോർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനവും തുടർന്ന് 7 മണിക്ക് വചനപ്രഘോഷണം നടത്തും .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

30 തീയതി വൈകുന്നേരം 7:00 മണിക്ക് റവ ഫാ സാംസൺ മേലോത്ത് വചനപ്രഘോഷണവും 31 തീയതി വൈകുന്നേരം 7 മണിക്ക് റവ ഫാ ഡോ ജോസഫ് ഡാനിയേൽ വചനപ്രഘോഷണം നടത്തപ്പെടുന്നു.

മൂന്നു നോമ്പ് വീടൽ ദിവസം ഫെബ്രുവരി മാസം 1 തീയതി വൈകുന്നേരം ആറുമണിക്ക് സന്ധ്യാ പ്രാർത്ഥനയും തുടർന്ന് ഏഴുമണിക്ക് മൂന്നിൻമേൽ കുർബാനയ്ക്ക് ക്നാനായ അതിഭദ്രാസനം കല്ലിശ്ശേരി മേഖലയുടെ അഭിവന്ദ്യ കുര്യാക്കോസ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കുന്നു.

കൺവെൻഷന്റെ ക്രമീകരണങ്ങൾക്ക് കുര്യാക്കോസ് കോർ എപ്പിസ്കോപ്പ മണലേച്ചിറ , പോൾ വർഗീസ് കശീശ വെള്ളാപ്പള്ളിൽ, ട്രസ്റ്റി തോമസ് എബ്രഹാം, പൂഴിത്തറ കുന്നേൽ, സെക്രട്ടറി വിനു കെ കുര്യൻ കിഴക്കേ ഞാറക്കൽ, കൺവീനർ വിബിൻ കെ ഫിലിപ്പ് തെക്കേ നെടുംതറയിൽ എന്നിവർ നേതൃത്വം നൽകും.