പതിനഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പൊന്നാനിയില്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ
മലപ്പുറം: പതിനഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പൊന്നാനിയില്‍ അറസ്റ്റില്‍. പൊന്നാനി നഗരം സ്വദേശി ഏഴുകുടിക്കല്‍ വീട്ടില്‍ ഷമീമി (27)നെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

സംസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റിലുള്ളവര്‍ക്കെതിരെ നടപടി ശക്തമാക്കിയതോടെയാണ് ഷമീം അറസ്റ്റിലായത്. പൊന്നാനിയിലെ ഗുണ്ടാ ലിസ്റ്റില്‍ പ്രധാനിയായ ഇയാള്‍ക്കെതിരെ കാപ്പ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

കര്‍മ്മ റോഡ്, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ തമ്പടിച്ച്‌ ദമ്പതിമാരെയും കമിതാക്കളെയും അക്രമിച്ച്‌ പിടിച്ചുപറിയ്ക്കലാണ് ഇയാളുടെ ഹോബി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ചെറുപ്പക്കാര്‍ക്ക് ന്യൂ ജെന്‍ ലഹരി വസ്തുക്കള്‍ എത്തിക്കുന്നതും ഇയാളാണന്ന് പൊലീസ് പറഞ്ഞു.

നാട്ടുകാര്‍ക്കും പൊലീസുകാര്‍ക്കും തലവേദനയായ ഇയാളെ വളരെ സാഹസികമായാണ് പൊന്നാനിയില്‍ നിന്ന് പിടികൂടിയത്.

രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊന്നാനി സി ഐ വിനോദ് വലിയാറ്റൂരിന്‍റെ നേതൃത്വത്തില്‍ പൊലീസുകാരായ മഹേഷ്, നിഖില്‍, എസ് ഐ കൃഷ്ണലാല്‍ എന്നിവരുടെ ശ്രമഫലമായാണ് ല്‍മീമിനെ പിടികൂടിയത്.

തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.