പൊൻകുന്നം സബ് ജയിലിൽ തടവുകാർക്ക് കൊവിഡ്: കൊവിഡ് ബാധിച്ചത് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നെന്ന് ആരോപണം; ജീവനക്കാർക്കും കൊവിഡ് ബാധ

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: പൊൻകുന്നം സബ് ജയിലിൽ തടവുകാർക്കും ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. 27 തടവുകാർക്കും,5 ജീവനക്കാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കൊവിഡ് ബാധിച്ച തടവുകാരെ പ്രത്യേക സെല്ലുകളിലേയ്ക്ക് മാറ്റി. ജീവനക്കാർ വീടുകളിൽ നിരീക്ഷണത്തിലാണ്. കൊവിഡ് സ്ഥിരീകരിച്ച തടവുകാർക്ക് മറ്റ് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ജയിലധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിച്ചണിലെ ഒരു തടവുകാരനിലാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്.തുടർന്ന് നടത്തിയ പരിശോധനയിൽ 27 തടവുകാരിൽ കൂടി കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ആകെ 51 തടവുകാരും 16 ജീവനക്കാരുമാണ് പൊൻകുന്നം സബ് ജയിലിൽ ഉള്ളത്.