സ്വന്തം ലേഖകൻ
പൊന്‍കുന്നം: സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ ഇല്ലാത്ത പൊന്‍കുന്നം ഡിപ്പോ. 43 ബസ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നുള്ളത് 27 എണ്ണം മാത്രം. ബസുകളുടെ അപര്യാപ്തത സർവ്വീസിനെ ബാധിച്ച് മലയോര മേഖലയുടെ കവാടമായ പൊന്‍കുന്നം ഡിപ്പോ.
കാസര്‍കോട് ജില്ലയിലെ പരപ്പയിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന രണ്ടു സൂപ്പര്‍ഫാസ്റ്റ് ബസ് അധികൃതര്‍ തിരിച്ചെടുത്തതോടെ പൊന്‍കുന്നം സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ ഇല്ലാത്ത ഡിപ്പോയായി.
ലോക്ഡൗണിന് മുൻപ് പൊന്‍കുന്നം ഡിപ്പോയില്‍ 43 ബസും 33 സര്‍വിസുമാണ് ഉണ്ടായിരുന്നത്. ഇന്നത് 27 ബസും 25 സര്‍വിസുമായി ചുരുങ്ങി. ലോക് ഡൗണ്‍ കാലത്ത് 13 എണ്ണം തിരിച്ചെടുത്തു. ഒരെണ്ണം പോലും തിരികെ ലഭിച്ചിട്ടില്ല. ബസുകളുടെ കുറവ് സര്‍വിസിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ബസുകളുടെ കുറവ് യാത്രക്ലേശത്തിനും കാരണമാകുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലയോര മേഖലകളായ കണയങ്കവയല്‍, അഴങ്ങാട് മേലോരം മേഖലകളിലേക്ക് കൊടുംവളവുകളായതിനാല്‍ നീളം കുറഞ്ഞ ബസുകളാണ് സര്‍വിസ് നടത്തുന്നത്.
വൈകുന്നേരങ്ങളില്‍ നിരവധി വിദ്യാര്‍ഥികളാണ് യാത്രക്കായി ബസിനെ ആശ്രയിക്കുന്നത്. യന്ത്രത്തകരാര്‍ മൂലം ഈ ബസ് പലപ്പോഴും സര്‍വിസ് മുടക്കാറുണ്ട്. പൊന്‍കുന്നം ഡിപ്പോയില്‍നിന്ന് കൊണ്ടുപോയ ബസുകള്‍ തിരികെ എത്തിക്കുകയും സര്‍വിസുകള്‍ കൃത്യമായി നടത്തുകയും ചെയ്താല്‍ ഡിപ്പോക്ക് വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയും. ഒപ്പം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ യാത്രദുരിതത്തിന് പരിഹാരവുമാകും.