പൊൻകുന്നത്തെ ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും കോവിഡ് പരിശോധന നടത്തും
സ്വന്തം ലേഖകൻ
കോട്ടയം: രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ച പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെ എല്ലാ ജീവനക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു.
ആദ്യം രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ സാമ്പിൾ പരിശോധന നടത്തിവരികയാണ്. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് യുവതിയുടെ സഹപ്രവർത്തകയായ പൊൻകുന്നം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടു പേരുടെയും പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള എല്ലാവർക്കും ആരോഗ്യ വകുപ്പ് ക്വാറൻറയിൻ നിർദേശിച്ചിട്ടുണ്ട്. ഇവർ ക്വാറൻറയിനിൽ കഴിയുന്നു എന്ന് ഉറപ്പാക്കാൻ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ആശുപത്രിയിൽ അടിയന്തരമായി അണുനശീകരണം നടത്തും.
രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയിട്ടില്ലാത്ത ജീവനക്കാരെ നിയോഗിച്ച് കോവിഡ് മാദനണ്ഡങ്ങൾ പാലിച്ച് കർശനമായ സുരക്ഷാ ക്രമീകരണങ്ങളോടെ ആശുപത്രി തുടർന്ന് പ്രവർത്തിക്കാൻ അനുവദിക്കും.