video
play-sharp-fill

പാലാ പൊൻകുന്നത്ത് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ അപകടം; മൂന്ന് പേർ മരിച്ചു; രണ്ട് പേര്‍ക്ക്‌ ഗുരുതര പരിക്ക്‌; മരിച്ചത് തിടനാട്, പള്ളിക്കത്തോട് സ്വദേശികൾ

പാലാ പൊൻകുന്നത്ത് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ അപകടം; മൂന്ന് പേർ മരിച്ചു; രണ്ട് പേര്‍ക്ക്‌ ഗുരുതര പരിക്ക്‌; മരിച്ചത് തിടനാട്, പള്ളിക്കത്തോട് സ്വദേശികൾ

Spread the love

സ്വന്തം ലേഖിക

പാല: പാലാ- -പൊൻകുന്നം റോഡില്‍ കൊപ്രാക്കളം ജങ്ഷനില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിച്ച്‌ ഓട്ടോയാത്രക്കാരായ മൂന്നുപേര്‍ മരിച്ചു.

രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്. തിടനാട് മഞ്ഞാങ്കല്‍ തുണ്ടത്തില്‍ ആനന്ദ്(24), പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ വിഷ്ണു, ശ്യാംലാല്‍ എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന അരുവിക്കുഴി ഓലിക്കല്‍ അഭിജിത്ത്(23), അരീപ്പറമ്പ് കളത്തില്‍ അഭിജിത്ത്(18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ബുധൻ രാത്രി 10.30നായിരുന്നു അപകടം. പൊൻകുന്നത്തുനിന്ന് കൂരാലിഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ എതിരെയെത്തിയ ജീപ്പ് ദിശതെറ്റി വന്ന് ഇടിക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഓട്ടോയിലുണ്ടായിരുന്നവര്‍ സ്വകാര്യബസ് ജീവനക്കാരാണ്. ഇളങ്ങുളം സ്വദേശിയുടേതാണ് അപകടത്തിനിടയാക്കിയ ജീപ്പ്. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കാഞ്ഞിരപ്പള്ളി ജനറല്‍ആശുപത്രി മോര്‍ച്ചറിയില്‍.
പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി.