ഗാനമേളക്കിടെ ഉണ്ടായ വാക്കേറ്റം പരിഹരിച്ച ശേഷം പോയ എസ്ഐ യെ പോലീസുകാരനും സുഹൃത്തുക്കളും ചേർന്ന് മർദിച്ചു: പ്രതികൾ പിടിയിൽ

Spread the love

തിരുവനന്തപുരം: നഗരൂരില്‍ ഉത്സവത്തിനിടെ എസ് ഐയെ പൊലീസുകാരനും നാട്ടുകാരും സംഘം ചേർന്ന് മർദിച്ചു. പള്ളിക്കല്‍ സ്റ്റേഷനിലെ സിപിഒ നന്ദുവാണ് എസ് ഐ അൻസാറിനെ മർദിച്ചത്.

video
play-sharp-fill

ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ഗാനമേളയ്ക്കിടയില്‍ നന്ദുവും നാട്ടുകാരും ചേരിതിരിഞ്ഞ് പ്രശ്നമുണ്ടാക്കി. ഇതുകണ്ട അൻസാറും മറ്റ് പൊലീസുകാരും പ്രശ്നം പരിഹരിച്ചിരുന്നു.

പരിപാടി കഴിഞ്ഞതിനുശേഷം മടങ്ങിയ എസ് ഐയെ നന്ദുവും സഹോദരനും കുറച്ചുനാട്ടുകാരും ചേർന്ന് മർദിക്കുകയായിരുന്നു. തുടർന്ന് അൻസാറിനെ ഓടയിലേക്ക് തള്ളിയിടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ സംഭവസ്ഥലത്ത് നിന്നുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മർദിച്ചതിനുമെതിരെ കേസെടുത്തു.