play-sharp-fill
വണ്ടിയുമായി പോകും, പരിശോധിക്കും, ആറു മാസത്തേക്കുള്ള സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കും, പോരും…ഇത് പഴയ രീതി ;കേന്ദ്രം പിടിമുറുക്കിയതോടെ പുക പരിശോധനയിൽ കോട്ടയം ജില്ലയിൽ പരാജയപ്പെടുന്ന വാഹനങ്ങളുടെ എണ്ണം 10 മുതല്‍ 25 ശതമാനം വരെ ; പുതിയ പരിശോധനാ രീതി തിരിച്ചടിയായത് അഞ്ചുവര്‍ഷത്തിനു മേല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക്

വണ്ടിയുമായി പോകും, പരിശോധിക്കും, ആറു മാസത്തേക്കുള്ള സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കും, പോരും…ഇത് പഴയ രീതി ;കേന്ദ്രം പിടിമുറുക്കിയതോടെ പുക പരിശോധനയിൽ കോട്ടയം ജില്ലയിൽ പരാജയപ്പെടുന്ന വാഹനങ്ങളുടെ എണ്ണം 10 മുതല്‍ 25 ശതമാനം വരെ ; പുതിയ പരിശോധനാ രീതി തിരിച്ചടിയായത് അഞ്ചുവര്‍ഷത്തിനു മേല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക്

സ്വന്തം ലേഖകൻ

കോട്ടയം: പുക പരിശോധനാ കേന്ദ്രത്തില്‍നിന്നു വിളിവരും, വണ്ടിയുമായി പോകും, പരിശോധിക്കും, ആറു മാസത്തേക്കുള്ള സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കും, പോരും.ഇതായിരുന്നു വാഹന ഉടമകളുടെ മുന്‍ രീതി. എന്നാല്‍, പുക പരിശോധനയില്‍ കേന്ദ്രം പിടിമുറുക്കിയതോടെ മലീകരണ പരിശോധനയില്‍ വിജയിക്കാനാവാതെ നൂറുകണക്കിനു വാഹന ഉടമകള്‍.

ഭാരത്‌ സ്‌റ്റേജ്‌ (ബി.എസ്‌) 4, 6 വിഭാഗങ്ങളില്‍ വരുന്ന പെട്രോള്‍ വാഹനങ്ങളുടെ മലിനീകരണം വിലയിരുത്തുന്നതിനായി ലാംഡ ടെസ്‌റ്റ് നിര്‍ബന്ധമാക്കിയിരുന്നെങ്കിലും സംസ്‌ഥാനത്ത്‌ കാര്യക്ഷമമായിരുന്നില്ല. എന്നാല്‍ രണ്ടുമാസം മുമ്ബ്‌ കേന്ദ്രം ഇക്കാര്യത്തില്‍ ശക്‌തമായ നിലപാട്‌ സ്വീകരിച്ചു തുടങ്ങിയതോടെയാണു ടെസ്‌റ്റില്‍ പരാജയപ്പെടുന്ന വാഹനങ്ങളുടെ എണ്ണം കൂടിയത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍പു പുകപരിശോധനയ്‌ക്ക് എത്തുന്ന വാഹനങ്ങളെല്ലാം വിജയിക്കുമെങ്കില്‍ ഇപ്പോള്‍ ജില്ലയില്‍ പരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങളുടെ എണ്ണം 10 മുതല്‍ 25 ശതമാനം വരെയാണ്‌. അഞ്ചുവര്‍ഷത്തിനു മേല്‍ പഴക്കമുള്ള മിക്ക വാഹനങ്ങള്‍ക്കും പുതിയ പരിശോധനാ രീതി തിരിച്ചടിയാണ്‌.

ടെസ്‌റ്റില്‍ പരാജയപ്പെട്ടാലും ഉടമകളില്‍നിന്നു പണം വാങ്ങുന്നതു പല മലിനീകരണ കേന്ദ്രങ്ങളും പതിവാക്കിയിട്ടുണ്ട്‌. സര്‍ട്ടിഫിക്കറ്റ്‌ പ്രിന്റ്‌ ചെയ്‌തു ലഭിക്കുമ്ബോഴാകും പരാജയപ്പെട്ട കാര്യം അറിയുക. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചു വീണ്ടും ടെസ്‌റ്റ് നടത്തി അനുകൂല സര്‍ട്ടിഫിക്കറ്റ്‌ വാങ്ങുന്നത്‌ ഉമടകളുടെ കീശ ചോര്‍ത്തുകയാണ്‌.

കാര്‍ബറേറ്റര്‍ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബൈക്കിന്‌ 1000 രൂപ വരെയും കാറിനു 3000 രൂപ വരെയും ചെലവു വരും.പരിശോധനയില്‍ പരാജയപ്പെടുന്നതിലേറെയും അഞ്ചു വര്‍ഷത്തിനു മേല്‍ പഴക്കമുള്ള വാഹനങ്ങളാണ്‌്. പുക സര്‍ട്ടിഫിക്കറ്റില്ലാതെ പിടിക്കപ്പെട്ടാല്‍ 1500 രൂപ പിഴയുമടക്കണം.

അന്തരീക്ഷ മലിനീകരണ തോത്‌ കുറയ്‌ക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ബി.എസ്‌. 4 പെട്രോള്‍ ഇരുചക്രനാലുചക്ര വാഹനങ്ങളില്‍ കാര്‍ബണ്‍മോണോക്‌സൈഡ്‌ കറക്ഷന്‍ ചെയ്യുന്നത്‌. ഇന്ധനജ്വലനത്തില്‍ പോരായ്‌മയുണ്ടെങ്കില്‍ വാഹനങ്ങള്‍ പുക പരിശോധനയില്‍ പരാജയപ്പെടും.

എയര്‍ഫില്‍ട്ടര്‍, സ്‌പാര്‍ക്ക്‌ പ്ലഗ്‌, എന്നിവ കൃത്യമായ ഇടവേളകളില്‍ മാറാതിരിക്കുമ്ബോഴും കാര്‍ബറേറ്ററില്‍ അടവുണ്ടാകുമ്ബോഴും മലിനീകരണത്തോതു കൂടും. പരാജയപ്പെടുന്ന വാഹനങ്ങള്‍ സര്‍വീസ്‌ നടത്തി ഇവയെല്ലാം ശരിയാക്കിയാലെ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കൂ. മുന്‍കാലങ്ങളില്‍ ഇതു പതിവില്ലാതിരുന്നതിനാല്‍ പരിശോധനകളില്‍ പരാജയപ്പെടുന്നതു പുക പരിശോധനാ കേന്ദ്രങ്ങളില്‍ സംഘര്‍ഷത്തിനു കാരണമാകുന്നുണ്ട്‌.