play-sharp-fill
മക്കളുമായി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ മരിച്ചു: മക്കൾ ഗുരുതരാവസ്ഥയിൽ:

മക്കളുമായി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ മരിച്ചു: മക്കൾ ഗുരുതരാവസ്ഥയിൽ:

 

സ്വന്തം ലേഖകൻ
കൊല്ലം: മക്കളുമായി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ മരിച്ചു.

കൊല്ലം കരുനാഗപ്പള്ളി തൊടിയൂരിലാണ് സംഭവം. പുലിയൂര്‍വഞ്ചി സാഫല്യത്തില്‍ അര്‍ച്ചന (34)യാണ് മരിച്ചത്.

പൊള്ളലേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അര്‍ച്ചനയെയും രണ്ടുമക്കളെയും പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയത്. മക്കളെയും കൂട്ടി യുവതി തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊള്ളലേറ്റ രണ്ട് കുട്ടികളും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടും ഏഴും വയസ് പ്രായമുണ്ട് കുട്ടികൾക്ക്. പെയിന്റിംഗ് തൊഴിലാളിയാണ് അർച്ചന യുടെ ഭർത്താവ്.

ഇയാൾ സ്ഥലത്തില്ലാതിരുന്ന സമയത്താണ് അത്യാഹിതം. വീട് അകത്തു നിന്ന് അടച്ചിരിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് കതക് പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.