play-sharp-fill
പൊലീസ് ജീപ്പിന് നേരെ ബോംബെറിഞ്ഞ സംഘം ഒളിച്ചിരുന്നത് റബർ തോട്ടത്തിൽ: അതിരമ്പുഴയിലെ റബർ തോട്ടത്തിൽ ഒളിവിൽ കഴിഞ്ഞ സംഘം എക്‌സൈസിനെ കണ്ട് ഉടുതുണിപോലുമില്ലാതെ ഓടി; പതിനഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

പൊലീസ് ജീപ്പിന് നേരെ ബോംബെറിഞ്ഞ സംഘം ഒളിച്ചിരുന്നത് റബർ തോട്ടത്തിൽ: അതിരമ്പുഴയിലെ റബർ തോട്ടത്തിൽ ഒളിവിൽ കഴിഞ്ഞ സംഘം എക്‌സൈസിനെ കണ്ട് ഉടുതുണിപോലുമില്ലാതെ ഓടി; പതിനഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

സ്വന്തം ലേഖകൻ

അതിരമ്പുഴ: പൊലീസ് ജീപ്പിന് നേരെ ബോംബെറിഞ്ഞ സംഘം ഒളിവിൽ കഴിഞ്ഞിരുന്നത് അതിരമ്പുഴ ചാമക്കാല ഭാഗത്തെ റബർ തോട്ടത്തിൽ. അക്രമി സംഘത്തെ കണ്ടെത്തുന്നതിനായി പരിശോധന നടത്തുന്നതിനിടെ എക്‌സൈസ് സംഘം ഈ റബർതോട്ടത്തിലേയ്ക്ക് എത്തിയതോടെ ഉടുതുണി പോലും ഉപേക്ഷിച്ച് അക്രമി സംഘം ഓടിരക്ഷപെട്ടു. അക്രമി സംഘത്തിലെ ഏഴു പേരാണ് അടിവസ്ത്രം മാത്രം ധരിച്ച് ഇവിടെ നിന്നും രക്ഷപെട്ടത്. പ്രതികളുടെ പക്കൽ നിന്നും പതിനഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അതിരമ്പുഴ കോട്ടമുറി പ്രിയദർശിനി കോളനിയിൽ അക്രമി സംഘം പൊലീസ് ജീപ്പിന് നേരെ പെട്രോൾ ബോംബെറിഞ്ഞത്. ബൈക്ക് അമിത വേഗത്തിൽ ഓടിച്ചതിനെ ചോദ്യം ചെയ്ത ആളുകളുടെ വീട് ആക്രമിക്കുന്നതിനായാണ് പ്രതകൾ പെട്രോൾ ബോംബും മാരകായുധങ്ങളുമായി ഇവിടെ എത്തിയത്. ഇതിനിടെ ഇതുവഴി എത്തിയ പൊലീസ് പെട്രോളിംങ് സംഘത്തിന്റെ വാഹനത്തിന് നേരെ അക്രമി സംഘം ബോംബേറ് നടത്തുകയായിരുന്നു. തല നാരിഴയ്ക്കാണ് പൊലീസ് സംഘം അക്രമികളിൽ നിന്നും രക്ഷപെട്ടത്.
പ്രതികൾ കഞ്ചാവുമായി പ്രദേശത്ത് തമ്പടിച്ചിരിക്കുന്നതായി എക്‌സൈസ് സംഘത്തന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഏറ്റുമാനൂർ റേഞ്ച് ഇൻസ്‌പെക്ടർ രാജേഷ് ബി.ചിറയത്തിന്റെ നേതൃത്വത്തിലുള്ള സംഘം റബർ തോട്ടത്തിൽ എത്തുകയായിരുന്നു. ജീപ്പ് നിർത്തി എക്‌സൈസ് സംഘം റബർതോട്ടത്തിലേയ്ക്ക് പ്രവേശിച്ചതിനു പിന്നാലെ പ്രതികൾ ഓടിരക്ഷപെട്ടു. ഓടിരക്ഷപെട്ടവരിൽ ബോംബ് ആക്രമണക്കേസിലെ പ്രതികളും ഉണ്ടെന്ന് എക്‌സൈസ് സംഘം അറിയിച്ചു. പ്രതികൾ തമ്പടിച്ചിരുന്ന സ്ഥലത്തു നിന്നും പതിനഞ്ച് ഗ്രാം കഞ്ചാവും, വസ്ത്രങ്ങളും കണ്ടെത്തി. തുടർന്ന് ഇവ എകസൈസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.