തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ഈ അധ്യയന വർഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെയും ഭാഗമായി തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിലെ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ,പിടിഎ പ്രതിനിധികൾ,സ്കൂൾ വാഹന ഡ്രൈവർമാർ എന്നിവരുടെ അവലോകനയോഗം ചേർന്നു

Spread the love

കോട്ടയം: തൃക്കൊടിത്താനം പോലീസിന്റെ നേതൃത്വത്തിൽ അധ്യയന വർഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെയും ഭാഗമായി തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിലെ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ,പിടിഎ പ്രതിനിധികൾ,സ്കൂൾ വാഹന ഡ്രൈവർമാർ എന്നിവരുടെ അവലോകനയോഗം ചേർന്നു.

തൃക്കൊടിത്താനം എസ്.എച്ച്.ഒ അരുൺ എം ജിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ‘സ്കൂൾ സുരക്ഷയോടനുബന്ധിച്ച് സ്വീകരിക്കേണ്ട മുൻകരുതൽ നടപടിയെ സംബന്ധിച്ചു,സ്കൂൾ സേഫ്റ്റി ഓഫീസറുടെ പ്രവർത്തനം,എസ്പി ജി , സ്കൂൾ ട്രാഫിക്,ഡ്രൈവർമാരുടെ പ്രവർത്തനങ്ങൾ,ബസ്സിന്റെ വേഗപരിധി ,ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പിടിഐയുടെ പങ്ക്,സ്കൂൾ ബിൽഡിംഗ് ഫിറ്റ്നസ്,ബസ് ഫിറ്റ്നസ് എസ്എച്ച്ഒ മാർഗനിർദ്ദേശങ്ങൾ നൽകി.

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ പ്രവർത്തനങ്ങളെക്കുറിച്ചും അവ ശക്തിപ്പെടേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും എസ് ഐ ജയപ്രകാശും സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group