video
play-sharp-fill
പഠന ക്യാമ്പിനിടെ റിസോർട്ട് തകർന്ന് മുപ്പത് പൊലീസുകാർക്ക് പരിക്ക്

പഠന ക്യാമ്പിനിടെ റിസോർട്ട് തകർന്ന് മുപ്പത് പൊലീസുകാർക്ക് പരിക്ക്

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂരിൽ പൊലീസുകാരുടെ പഠന ക്യാമ്പിനിടെ റിസോർട്ട് തകർന്നുവീണു. 30 പൊലീസുകാർക്ക് പരിക്കേറ്റു. തോട്ടട കീഴുന്നപ്പാറയിൽ പോലീസ് അസോസിയേഷൻ പഠന ക്യാമ്പിനിടെയാണ് റിസോർട്ട് തകർന്ന് വീണത്. 70 ഓളം ആളുകളാണ് ക്യാമ്പിനെത്തിയിരുന്നത്. ബീച്ചിലുള്ള കാൻബേ എന്ന റിസോർട്ടിലാണ് അപകടം നടന്നത്. റിസോർട്ടിന്റെ മേൽക്കൂര തകർന്നുവീഴുകയായിരുന്നു.

ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. പൊലീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ രണ്ടു ദിവസത്തെ പഠന ക്യാമ്പിന്റെ ഉദ്ഘാടന സമ്മേളനത്തിന് തൊട്ടു മുമ്പായിരുന്നു അപകടം. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലത്ത് നിരവധി പോലീസ് വാഹനങ്ങൾ ഉണ്ടായിരുന്നതിനാൽ പരിക്കേറ്റവരെ പെട്ടന്ന് ആശുപത്രികളിൽ എത്തിക്കാനായി. നാലു പേർക്ക് സാരമായ പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉദ്ഘാടനത്തിനായി ജില്ലാ പോലീസ് മേധാവി എത്താനിരിക്കെയാണ് കെട്ടിടം തകർന്ന് വീണത്.