ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തരോട് കേരള പോലീസ് മോശമായി പെരുമാറുന്നുവെന്ന ആക്ഷേപവുമായി തെലങ്കാന മാധ്യമങ്ങള്‍.

Spread the love

ഹൈദരാബാദ്: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തരോട് കേരള പോലീസ് മോശമായി പെരുമാറുന്നുവെന്ന ആക്‌ഷേപവുമായി തെലങ്കാന മാധ്യമങ്ങള്‍.

video
play-sharp-fill

പുതുതായി എത്തുന്ന ഭക്തര്‍ ദര്‍ശന വഴികളുടെയും ക്യൂ ലൈനുകളുടെയും വിശദാംശങ്ങള്‍ അറിയാതെ ബുദ്ധിമുട്ടുന്നുവെന്നും ആക്‌ഷേപമുണ്ട്. വെസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള ചില അയ്യപ്പ ഭക്തര്‍ ഒരു പോലീസ് ഉദ്യോഗസ്ഥനോട് ദര്‍ശനത്തിനുള്ള ക്യൂ ലൈന്‍ എവിടെയാണെന്ന് ചോദിച്ചപ്പോള്‍ വളരെ അപമര്യാദയായി പെരുമാറിയെന്ന നിലയ്‌ക്കും വാര്‍ത്തകള്‍ വരുന്നു്.

തെലുങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലെ വാര്‍ത്താമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച്‌ വലിയ ചര്‍ച്ച നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോയും വ്യാപകമായി പ്രചരിക്കുന്നു്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോഷമഹല്‍ എംഎല്‍എ രാജാ സിംഗും ഇക്കൂട്ടത്തില്‍ രംഗത്തുവന്നിട്ടുണ്ട്. അയ്യപ്പനെ ദര്‍ശിക്കാന്‍ എത്തുന്ന ഭക്തരോട് പോലീസ് ഇത്തരത്തില്‍ പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്നും അയ്യപ്പ ഭക്തരോട് അനുചിതമായി പെരുമാറിയ കേരള പോലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും രാജാ സിംഗ് ആവശ്യപ്പെട്ടു.