video
play-sharp-fill

പെട്രോൾ പമ്പ് ജീവനക്കാരനെ കൊല്ലാൻ ശ്രമിച്ച പോലീസുകാരൻ അറസ്റ്റിൽ

പെട്രോൾ പമ്പ് ജീവനക്കാരനെ കൊല്ലാൻ ശ്രമിച്ച പോലീസുകാരൻ അറസ്റ്റിൽ

Spread the love

കണ്ണൂർ : കണ്ണൂർ തളാപ്പില്‍ പെട്രോള്‍ പമ്ബ് ജീവനക്കാരനെ കാറിടിച്ച്‌ കൊല്ലാൻ ശ്രമിച്ച പൊലീസുകാരൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.

എ ആർ ക്യാമ്ബ് ഡ്രൈവർ കെ.സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പെട്രോള്‍ അടിച്ച പണം മുഴുവൻ നല്‍കാതെ പോകാൻ ശ്രമിച്ച കാറിനെ പമ്ബ് ജീവനക്കാരൻ അനില്‍കുമാർ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു വധശ്രമം. പ്രതിയെ സർവ്വീസില്‍ നിന്നും സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻ്റ് ചെയ്തിട്ടുണ്ട്. വധശ്രമത്തിനാണ് സന്തോഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇയാള്‍ പെട്രോള്‍ അടിച്ചതിന്റെ പണത്തിന്റെ ബാക്കി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പമ്ബ് ജീവനക്കാരൻ അനില്‍ അറിയിച്ചു.

ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവമുണ്ടായത്.തളാപ്പിലെ ഭാരത് പെട്രോള്‍ പമ്ബിലേക്ക് എ ആർ ക്യാമ്ബിലെ ഡ്രൈവറായ സന്തോഷ് പമ്ബില്‍ തൻറെ സ്വന്തം കാറിലാണ് എത്തിയിരുന്നത്.2100 രൂപയ്ക്ക് പെട്രോള്‍ അടിക്കാൻ ആവശ്യപ്പെട്ടു.ഫുള്‍ടാങ്ക് അടിച്ച ശേഷം 1900 രൂപ മാത്രം നല്‍കി.ബാക്കി 200 രൂപ നല്‍കാൻ കൂട്ടാക്കിയില്ല. അടിച്ച പെട്രോളിന്റെ പണം ചോദിച്ചപ്പോള്‍ വണ്ടിയില്‍ നിന്ന് തിരിച്ചെടുത്തോയെന്ന വിചിത്രമായ മറുപടിയാണ് ഇയാള്‍ നല്‍കിയതെന്ന് പമ്ബിലെ ജീവനക്കാരനായ അനില്‍ കുമാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോള്‍ അനില്‍കുമാർ തടഞ്ഞു. ഇതോടെ കാറിന്റെ ബോണറ്റിലിരുത്തി അനിലുമായി സന്തോഷ് വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. 600 മീറ്റർ ദൂരമാണ് കാറിൻറെ ബോണറ്റിലിരുന്ന് അനിലിന്റെ സഞ്ചരിക്കേണ്ടി വന്നത്.കഴിഞ്ഞ ഒക്ടോബറില്‍ കാല്‍ടെക്സിലെ പെട്രോള്‍ പമ്ബിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറ്റിയ കേസിലും സന്തോഷ് പ്രതിയാണ്.