video
play-sharp-fill
കോട്ടയം കുഴിമറ്റത്തെ അജ്ഞാത ജീവി പാത്താമുട്ടത്തും എത്തി: കോഴികളുടെ വയർ കീറി തിന്നു: വന്യജീവിയല്ലെന്ന് വനം വകുപ്പ്: ആശങ്കയോടെ നാട്ടുകാർ

കോട്ടയം കുഴിമറ്റത്തെ അജ്ഞാത ജീവി പാത്താമുട്ടത്തും എത്തി: കോഴികളുടെ വയർ കീറി തിന്നു: വന്യജീവിയല്ലെന്ന് വനം വകുപ്പ്: ആശങ്കയോടെ നാട്ടുകാർ

 

കോട്ടയം : പനച്ചിക്കാട് പാത്താ മുട്ടത്ത് 64 മുട്ടക്കോഴികളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം വന്യജീവി ആക്രമണമല്ലെന്ന് വനംവകുപ്പിന്റെ പരിശോധനാ റിപ്പോർട്ട്. 10 ദിവസം മുൻപാണ് പൗൾട്രി ഫാം ഉടമ പടിയറക്കടവ് കുഴിയാത്ത് മാത്യു കെ.ഐപ്പി ന്റെ ഒൻപത് മാസം പ്രായമുള്ള മുട്ടയിടുന്ന കോഴികളെ അജ്‌ഞാത ജീവി കൊന്നത്.

കോഴികളുടെയെല്ലാം വയറിന്റെ ഭാഗം തുരന്ന് തിന്ന നിലയിലാണ്. മാംസള ഭാഗം കൂട്ടിലുപേക്ഷിച്ചു. സർക്കാരിന്റെ മണർകാട് പൗൾട്രി ഫാമിൽ നിന്നു വാ ങ്ങിയ ഗ്രാമശ്രീ ഇനത്തിൽപെട്ട 60 പിടക്കോഴികളും 4 പൂവൻ കോഴികളുമാണ് കൂട്ടിലുണ്ടായിരുന്നത്. രാവിലെ 7ന് തീറ്റ നൽകാ നായി എത്തിയപ്പോഴാണ് മുഴു വൻ കോഴികളും കൂട്ടിൽ ചത്തു കിടക്കുന്നത് കണ്ടത്. ഇരുമ്പുവല കൊണ്ട് മറച്ച കൂടിന്റെ തകരം കൊണ്ടുള്ള ഷീറ്റ് തകർത്ത് അകത്തു കയറിയാണ് കോഴിയെ പിടിച്ചത്. വീടിരിക്കുന്ന ഭാഗത്തു നിന്ന് 25 മീറ്റർ അകലെയാണ് കൂട്

പനച്ചിക്കാട് മൃഗാശുപത്രിയി ലെ മെഡിക്കൽ ഓഫിസറും സംഘവും സ്‌ഥലത്തെത്തി പരിശോ ധന നടത്തിയിരുന്നു. ചത്ത നിലയിൽ കണ്ടെത്തിയ കോഴികളെ വനംവകുപ്പിന്റെ വെറ്ററിനറി ഡോക്ടറെ എത്തിച്ച് പോസ്‌റ്റുമാർട്ടം നടത്തിയെന്നും വന്യജീവി ആക്രമണത്തിലല്ല കോഴികൾ ചത്തതെന്നാണ് റിപ്പോർട്ടെന്നും മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗ സ്‌ഥർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാത്യുവിന്റെ വീടിന്റെ സമീപം 8 ഏക്കർ സ്ഥലമാണ് കാടുപിടിച്ചു കിടക്കുന്നത്. കുറുക്കന്റെ രൂപസാദൃശ്യമുള്ള ജീവിയെ കണ്ട കുഴിമറ്റം പാറപ്പുറം ഭാഗത്തും കോഴികളെ കാണാതാകുന്നത് പതിവായെന്ന പരാതിയുമുണ്ട്.

കുറുക്കനോ കുറുനരിയോ ആണെന്ന് നാട്ടുകാർ ഇപ്പോഴും വിശ്വസിക്കുന്നു. അജ്ഞാതജീവിയെ നേരിട്ടു കണ്ടവരാണ് ഇക്കാര്യം പറയുന്നത്.

ഇതുവരെ നഷ്ടമായത് 2464 കോഴികളെ

കഴിഞ്ഞ നാല് വർഷത്തിനിടെ മാത്യു കെ.ഐപ്പിന് നഷ്‌ടമായത് 2464 കോഴികളാണ്. 2020ൽ 1420 കോഴികളാണ് ചത്തത്. 2022ൽ 980 കോഴികളും ചത്തു. ഇത്തവണ നഷ്ടമായത് മുട്ടയിടുന്ന 64 കോഴികളെയാണ്. രണ്ടു തവണയും അജ്‌ഞാത ജീവി കൂട് തകർ ത്ത് അകത്ത് കയറിയപ്പോൾ ഭയന്നുപോയ കോഴിക്കുഞ്ഞുങ്ങൾ

ഒരുഭാഗത്തേക്ക് തിങ്ങിയത് കാരണം ശ്വാസംമുട്ടി ചത്തെന്നാണ് മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയത്. പോസ്റ്റു‌മോർട്ടം നടത്തി യപ്പോൾ കാട്ടുപൂച്ചയാണ് കൂട്ടിൽ കയറിയതെന്നും കണ്ടെത്തി. ആക്രമണം പതിവായതോടെ കൂട് ബലവത്താക്കിയിരുന്നു.