video
play-sharp-fill

ഏറ്റുമാനൂരിൽ പൊലീസ് ജീപ്പിന് നേരെ ബോംബേറ്:  ബോംബെറിഞ്ഞത് കഞ്ചാവ് മാഫിയ തലവൻ ജോർജ്കുട്ടിയുടെ ഗുണ്ടാ സംഘം ; പൊലീസുകാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ഏറ്റുമാനൂരിൽ പൊലീസ് ജീപ്പിന് നേരെ ബോംബേറ്: ബോംബെറിഞ്ഞത് കഞ്ചാവ് മാഫിയ തലവൻ ജോർജ്കുട്ടിയുടെ ഗുണ്ടാ സംഘം ; പൊലീസുകാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ :  അന്തർ സംസ്ഥാന കഞ്ചാവ് മാഫിയ സംഘത്തലവൻ നീണ്ടൂർ സ്വദേശി ജോർജ് കുട്ടിയുടെ ഗുണ്ടാ സംഘം പൊലീസിന് നേരെ ബോംബെറിഞ്ഞു. ബോംബാക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് പൊലീസ് സംഘം രക്ഷപെട്ടത്.
പെട്രോളിംഗ് നടത്തുന്നതിനിടെ സംശയകരമായ രീതിയില്‍ കണ്ട സംഘത്തെ പൊലീസ് ചോദ്യം ചെയ്തതിരുന്നു. ഇതേ തുടർനാണ് ഗുണ്ടാ സംഘം പൊലീസിനെ ആക്രമിച്ചത്.
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ

കോട്ടമുറിയ്ക്ക് സമീപമായിരിന്നു സംഭവം. ബോംബേറില്‍ പോലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് നലനാരിഴയ്ക്കാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

  രാത്രി ഒരു മണിയോടെ കോട്ടമുറി ഭാഗത്ത് പട്രോളിംഗ് നടത്തുന്ന സമയത്ത് സംശയകരമായ രീതിയില്‍ രണ്ടു കാറുകള്‍ ശ്രദ്ധയില്‍ പെട്ടതോടെ പോലീസ് സംഘം വാഹനം തടയാന്‍ ശ്രമിച്ചു. പോലീസിനെ വെട്ടിച്ച് രക്ഷപെടുന്നതിനിടെ രണ്ടു കാറുകളും പരസ്പരം കൂട്ടിയിടിച്ചു. ഇതോടെ വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ച ഗുണ്ടാ സംഘത്തിനെ പിന്തുടര്‍ന്ന പോലീസിന് നേരെ കൈയ്യില്‍ കരുതിയിരുന്ന ബിയര്‍ കുപ്പിയില്‍ പെട്രോള്‍ നിറച്ചത് എറിയുകയായിരിന്നു. ഭാഗ്യത്തിനാണ് പോലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടത്.

കോട്ടമുറി ഭാഗത്ത് വൈകിട്ട് നാലാംഗ സംഘം വീട്ടില്‍ കയറി ഗൃഹനാഥനുമായി വാക്കേറ്റം ഉണ്ടാക്കിയിരിന്നു. ഇതിന്റെ തുടര്‍ച്ചയാണ് പോലീസിന് നേരെയുള്ള ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ഈ വീടിന് നേരെ പ്രയോഗിക്കാന്‍ കൊണ്ടു വന്ന പെട്രോള്‍ ബോംബാണ് സംഘം പോലീസിന് നേരെ പ്രയോഗിച്ചതെന്നാണ് വിവരം. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് ബിയര്‍ കുപ്പിയില്‍ നിറച്ച പെട്രോള്‍ കൂടാതെ വടിവാളുകളും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു .
തിരുവനന്തപുരത്ത് ഹാഷിഷ് ഓയിൽ കടത്തുന്നതിനിടെ എക്സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപെട്ട പ്രതി ജോർജ് കുട്ടിയുടെ ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ടവരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഗുണ്ടാ സംഘത്തലനായ ജോർജ് കുട്ടിയെ മലപ്പുറത്ത് നിന്നും പൊലീസ് പിടികൂടിയിരുന്നു. ഇപ്പോൾ നിരവധി കേസുകളിൽ പ്രതിയും ഗുണ്ടയുമായ മിഥുനാണ് ഈ അക്രമി സംഘത്തിന് നേതൃത്വം നൽകുന്നത്.