സർ, സാധാരണ ജനത്തിന്റെ ക്ഷമയെ പരീക്ഷിക്കരുത്..! വി.ഐ.പിയ്ക്ക് മാത്രമല്ല ഞങ്ങൾക്കും ജീവിക്കേണ്ടേ..? രാജാവിനേക്കാൾ വലിയ രാജഭക്തിയുമായി പൊലീസുകാർ: വിഐപിയ്ക്ക് വേണ്ടി കോട്ടയത്ത് പൊലീസ് വട്ടം കറക്കുന്നത് ജനത്തെ; വണ്ടി വയ്ക്കരുത് നിൽക്കരുത് നടക്കരുത്: മനോരമയ്ക്ക് വേണ്ടിയുള്ള പൊലീസിന്റെ സുരക്ഷയിൽ പെരുവഴിയായി ജനം

സർ, സാധാരണ ജനത്തിന്റെ ക്ഷമയെ പരീക്ഷിക്കരുത്..! വി.ഐ.പിയ്ക്ക് മാത്രമല്ല ഞങ്ങൾക്കും ജീവിക്കേണ്ടേ..? രാജാവിനേക്കാൾ വലിയ രാജഭക്തിയുമായി പൊലീസുകാർ: വിഐപിയ്ക്ക് വേണ്ടി കോട്ടയത്ത് പൊലീസ് വട്ടം കറക്കുന്നത് ജനത്തെ; വണ്ടി വയ്ക്കരുത് നിൽക്കരുത് നടക്കരുത്: മനോരമയ്ക്ക് വേണ്ടിയുള്ള പൊലീസിന്റെ സുരക്ഷയിൽ പെരുവഴിയായി ജനം

തേർഡ് ഐ ബ്യൂറോ

കോട്ടയം: സർ, കഴിഞ്ഞ മൂന്നു ദിവസമായി കോട്ടയത്തെ പൊലീസിന്റെ ഈ കോപ്രായം കണ്ട് ഞങ്ങൾ മടുത്തിരിക്കുകയാണ്..! എന്താണ് ഇവർ ഈ ചെയ്യുന്നത്. വി.വി.ഐപി സന്ദർശനം നടത്തുന്നതിന് എന്തിനാണ് ഈ സാധാരണക്കാരുടെ ജീവിതം ബന്ദിയാക്കി ഉത്തരത്തിൽ ഭീഷണി മുഴക്കുന്നത്. ഞങ്ങളാരും തീവ്രവാദികളല്ല സർ, സാധാരണക്കാരായ മനുഷ്യരാണ്. ഇത് പറയുന്നത് കോട്ടയത്തെ ഓരോ സാധാരണക്കാരന്റെയും വികാരമാണ്. ഉള്ളിൽ തട്ടിയുള്ള വാക്കുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

മലയാള മനോരമയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ശനിയാഴ്ച രാവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കോട്ടയ്ത്ത് എത്തും. പൊലീസ് പരേഡ് മൈതാനത്ത് ഹെലികോപ്റ്റർ ഇറങ്ങുന്ന ഉപരാഷ്ട്രപതി, നാട്ടകം ഗസ്റ്റ് ഹൗസിലേയ്ക്കും, പിന്നീട് മലയാള മനോരമ ഓഫിസിലേയ്ക്കും എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ, കോട്ടയത്തെ സാധാരണക്കാരായ ആളുകളുടെ ചോദ്യങ്ങളും മനസിലുള്ള ആകുലതകളുമാണ് ഇപ്പോൾ ഞങ്ങളിലൂടെ പുറത്ത് വരുന്നത്. മലയാള മനോരമയ്ക്ക് വേണ്ടി, പൊലീസ് രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


കോട്ടയം നഗരത്തിൽ ഏതാണ്ട് ഇപ്പോൾ പൊലീസ് ഭരണം നടക്കുന്ന അവസ്ഥയാണ്. കൊച്ചി റേഞ്ച് ഐജി വിജയ് സാഖറയുടെ നേതൃത്വത്തിൽ ഒരു വൻ പൊലീസ് പട തന്നെയാണ് കോട്ടയത്ത് നിരന്നിരിക്കുന്നത്. ഉപരാഷ്ട്രപതി കടന്നു പോകുന്ന ഓരോ അൻപത് മീറ്ററിലും ഒരു പൊലീസുകാരനുണ്ട്. ശരി, ഉപരാഷ്ട്രപതി കടന്നു പോകുന്ന ദിവസം ഈ സുരക്ഷ ഒരുക്കുന്നതിനെ മനസിലാക്കാം. എന്നാൽ, വ്യാഴാഴ്ച ഉച്ച മുതൽ തുടങ്ങി പൊലീസിന്റെ ഈ തന്ത്രപ്പാടുകൾ. രണ്ടു ദിവസം മുൻപ് തന്നെ പൊലീസ് പരേഡ് മൈതാനം മുതൽ മലയാള മനോരമ വരെ റോഡിന്റെ രണ്ട് വശവും കുഴിച്ച് മുളങ്കമ്പ് നാട്ടി സുരക്ഷ ഒരുക്കിക്കഴിഞ്ഞു. മനോഹരമായ രീതിയിൽ ടാർ ചെയ്ത റോഡാണ് കുത്തിപ്പൊളിച്ച് വിവിഐപിയ്ക്ക് സുരക്ഷയുടെ പേരിൽ കുളമാക്കി വച്ചിരിക്കുന്നത്. ഇതു കൂടാതെ വ്യാഴാഴ്ച നടന്ന ട്രയൽ റണ്ണിന്റെ പേരിൽ റോഡരികിലെ കടകളെല്ലാം അടയ്ക്കണമെന്ന നിർദേശം പൊലീസ് നൽകി. തിരക്കേറിയ സമയത്ത് തന്നെ കടകൾ അടച്ച് ട്രയൽ റൺ നടത്തി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയായിരുന്നു പൊലീസ് വ്യാഴാഴ്ച ചെയ്തത്.


വെള്ളിയാഴ്ച അതിരാവിലെ മുതൽ തന്നെ റോഡരികിലെല്ലാം പൊലീസ് നിരന്നിരുന്നു. നൂറ് മീറ്റർ പോലും ദൂരമില്ലാതെയാണ് കാക്കിധാരികൾ കോട്ടയത്തെ നിയന്ത്രിച്ച് നിർത്തിയത്. സി.ഐമാർ മുതൽ താഴേയ്ക്ക് കോൺസ്റ്റബിൾ വരെയുള്ള ഉദ്യോഗസ്ഥരെല്ലാം പൊരിവെയിലിൽ നഗരത്തിലെ തെരുവോരങ്ങളിൽ കാവൽ നിൽക്കുകയായിരുന്നു. തലങ്ങും വിലങ്ങും ഉന്നത ഉദ്യോഗസ്ഥർ നഗരത്തിലൂടെ സുരക്ഷ ഉറപ്പാക്കാൻ പാഞ്ഞതിനാൽ പല പൊലീസ് ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കും തണലിലേയ്ക്ക് ഒന്ന് മാറി നിൽക്കാൻ പോലും സാധിച്ചില്ല. എന്തിനാണ് ഈ പാവങ്ങളെ ഇന്ന് തന്നെ തെരുവിൽ കാവൽ നിർത്തിയതെന്ന് ചോദിച്ചാൽ ഉന്നതർക്ക് പക്ഷേ പറയാൻ വാക്കുകളുണ്ടായിരുന്നില്ല.
കോട്ടയം കളക്ടറേറ്റ് മുതൽ ഗാന്ധിസ്‌ക്വയർ വരെയുള്ള സ്ഥലങ്ങളിൽ ഒരിടത്ത് പോലും വാഹനങ്ങൾ നിർത്താനോ, പാർക്ക് ചെയ്യാനോ സമ്മതിച്ചില്ല. സാധാരണ ദിവസങ്ങളിൽ കുരുങ്ങിക്കിടക്കുന്ന നഗരത്തിൽ ഒരിടത്ത് പോലും വാഹനം നിർത്താനുള്ള അനുവാദം സാധാരണക്കാരന് പൊലീസ് നൽകിയില്ല.
പല സ്ഥാപനങ്ങളുടെ മുന്നിലും വേലികെട്ടിത്തിരിച്ചിരുന്നു. അതുകൊണ്ടു തന്നെ ഈ സ്ഥാപനങ്ങളിലേയ്ക്ക് വാഹനങ്ങൾ കയറ്റാൻ സാധിച്ചില്ല. ഇത് സാധാരണക്കാരായ വ്യാപാരികളുടെ വെള്ളിയാഴ്ചത്തെ കച്ചവടത്തെ സാരമായി ബാധിച്ചു. വിവിഐപിയുടെ വരവിന്റെ പേരിൽ രണ്ടു ദിവസമായയി കോട്ടയം നഗരത്തിലെ സാധാരണക്കാർ അതിഭീകരമായി ബു്ദ്ധിമുട്ടാണ് നേരിടുന്നത്. ശനിയാഴ്ച ഗതാഗത നിയന്ത്രണം കൂട്ി ഏർപ്പെടുത്തുമ്പോൾ സാധാരണക്കാർ പെരുവഴിയിലാകും.