പൊലീസിനോട് അപമര്യാദയായി പെരുമാറിയ വനിതാ മജിസ്‌ട്രേറ്റിനെ ന്യായീകരിച്ച് സംവിധായകൻ ബൈജു കൊട്ടാരക്കര; ന്യായാധിപ, ലക്ഷത്തില്‍ ഒരാള്‍ക്ക് വരുന്ന അപൂര്‍വ്വ രോഗത്തിന് അടിമ; ഫോണ്‍ സംഭാഷണം പുറത്ത് വിട്ട പൊലീസ്‌കാരനാണ് തെറ്റ്കാരൻ ; എന്നാലും എൻ്റെ ബൈജുവേ ഇമ്മാതിരി ഊളത്തരം വിളിച്ചു പറയാൻ താനേത് റേഷൻ കടയിലേ അരിയാ കഴിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പൊലീസിനോട് അപമര്യാദയായി പെരുമാറിയ വനിതാ മജിസ്‌ട്രേറ്റിനെ ന്യായീകരിച്ച് സംവിധായകൻ ബൈജു കൊട്ടാരക്കര. തെറ്റ് പൊലീസിന്റെ ഭാഗത്താണെന്നും ന്യായാധിപ ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ്വ രോഗമുള്ള ആളാണെന്നും ബൈജു പറയുന്നു.
ടിയാറ റോസ് മേരി പഠനകാലത്ത് മോഡലും ഡാന്‍സറുമായിരുന്നു. അതിന്റെ ഫോട്ടോസ് ഇട്ട് കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ മജിസ്‌ട്രേറ്റിനെ കുറ്റപ്പെടുത്തുന്നത് അങ്ങേയറ്റം അപലപനീയമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവര്‍ തന്റെ രോഗവിവരത്തെ കുറിച്ച് ഡോക്ടറുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോഴായിരിക്കാം സ്‌റ്റേഷനില്‍ നിന്ന് വിളിച്ചത്.
ആ സമയത്തെ മാനസികാവസ്ഥ കാരണമാണ് ദേഷ്യത്തില്‍ പെരുമാറിയത്. അത് അങ്ങനെ കാണാനുള്ള മനുഷ്യത്വം പൊലീസിന് ഉണ്ടായില്ല. മേലുദ്യോഗസ്ഥന് പരാതി കൊടുക്കേണ്ടതിന് പകരം സോഷ്യല്‍ മീഡിയ വഴി ഫോണ്‍ സംഭാഷണം പുറത്ത് വിട്ട പൊലീസിന്റെ ഭാഗത്താണ് മുഴുവന്‍ തെറ്റും- ബൈജു പറയുന്നു.
എന്നാല്‍ ലൈക്കുകളേക്കാള്‍ അധികം ഡിസ് ലൈക്കുകളുള്ള ഈ വീഡിയോയ്ക്ക് എതിരെ കമെന്റുമായി നിരവധി ആളുകള്‍ രംഗത്തെത്തി.
മജിസ്‌ട്രേറ്റ് പറഞ്ഞ് പറയിപ്പിച്ചതാണെന്ന് പറയുകേ ഇല്ല, ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കരുത്, ചോറ് തിന്നുന്നവന് കാര്യം മനസ്സിലാകും, പൊലീസിന്റെ ഭാഗത്ത് മാത്രമാണ് ന്യായം തുടങ്ങിയ കമെന്റുകളാണ് ബൈജുവിന്റെ വീഡിയോയ്ക്ക് പ്രേക്ഷകര്‍ നല്‍കിയ മറുപടി.