വാഹനത്തിന്റെ ഡോറില്‍ രഹസ്യ അറ; പൊലീസ് നടത്തിയ വാഹന പരിശോധനയിൽ കണ്ടെത്തിയത് ഒരു കോടിയോളം രൂപയുടെ കുഴല്‍പ്പണം; രണ്ടുപേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ
മലപ്പുറം: അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ കുഴല്‍പ്പണം അരീക്കാട് വാലില്ലാപ്പുഴയില്‍ നിന്ന്പിടികൂടി. രണ്ടുപേർ അറസ്റ്റിൽ.

പാലക്കാട് പാലന്‍കുഴി ഫൈസല്‍ ബാബു, തൃപനച്ചി ഗണേഷ് എന്നിവരാണ് പിടിയിലായത്.

അശോക് ലെയ്‌ലന്‍ഡ് വാഹനത്തിന്റെ ഡോറില്‍ സ്ഥാപിച്ച രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാവിലെ അരീക്കോട് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് രേഖകളില്ലാതെ കടത്തിയ 95,98,000 രൂപ പിടികൂടിയത്.

മലപ്പുറം ജില്ല പോലിസ് മേധാവി സുജിത്ദാസ് ഐപിഎസിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാലില്ലാപ്പുഴ വെച്ച്‌ നടത്തിയ വാഹന പരിശോധനയിലാണ് കുഴല്‍പണം പിടികൂടുന്നത്.

അരീക്കോട് ഇന്‍സ്‌പെക്ടര്‍ സി വി ലൈജുമോന്‍, എസ്‌ഐ സി അഹമ്മദ്, എസ്‌ഐ അബ്ദുല്‍ അസീസ്, എഎസ്‌ഐ രാജശേഖരന്‍, എഎസ്‌ഐ സുഹാന്‍, എസ്‌സിപി ഒ രാഹുലന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് പരിശോധന നടത്തിയത്.