മാനസിക പിരിമുറുക്കം ഒഴിവാക്കാൻ പൊലീസുകാർക്ക് ഉല്ലാസയാത്ര അവധി നൽകി യതീഷ് ചന്ദ്ര ഐപിഎസ്
സ്വന്തം ലേഖകൻ
തൃശ്ശൂർ: മാനസിക പിരിമുറുക്കവും ഡ്യൂട്ടി ഭാരവും ഒഴിവാക്കാൻ ജില്ലയിലെ പൊലീസുകാർക്ക് വർഷത്തിലൊരിക്കൽ ഉല്ലാസ ദിനമായി സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര ഐപിഎസ് പ്രഖ്യാപിച്ചു.
പൊലീസ് അസോസിയേഷൻ നൽകിയ അപേക്ഷ പരിഗണിച്ചാണ് യതീഷ് ചന്ദ്ര ഐപിഎസ് ഈ തീരുമാനം എടുത്തിരിക്കുന്നത്. സർക്കിൾ ഇൻസ്‌പെക്ടർമാരുടെ നിർദ്ദേശത്തോടെ ഇനി
കുടുംബസംഗമമായോ, വിനോദയാത്രയായോ സേനാംഗങ്ങൾക്ക് ഒരുമിച്ച് പോകാനാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് സ്റ്റേഷനുകളിലെയും വിവിധ യൂണിറ്റുകളിലെയും പൊലീസുകാർക്ക് ഇനി ഒരു ദിവസം ഒരുമിച്ച് ഒത്തുചേരാനാവും. സ്റ്റേഷനിലെ ദൈനംദിന ജോലികൾ തടസ്സപ്പെടാത്ത വിധത്തിൽ മുൻകൂട്ടി അനുവാദത്തോടെയാകും ഉല്ലാസ യാത്രയുടെ അവധി അനുവദിക്കുക.
ഇതിനായി സിറ്റി പൊലീസ് ലിമിറ്റിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരെ താത്കാലികമായി ഈ സ്റ്റേഷനിൽ നിയോഗിക്കും. കാഷ്വൽ ലീവായാണ് ഉല്ലാസ ദിന അവധി പരിഗണിക്കുക.