കോട്ടയത്തെ പൊലീസിനെ ഞെട്ടിച്ച് പൊലീസുകാരന്  തീവ്രവാദ ബന്ധം; തീവ്രവാദ സംഘടനകള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കാരണത്താൽ തൊടുപുഴയിൽ നിന്നും പൊലീസ് ഉദ്യോ​ഗസ്ഥനെ പിരിച്ചു വിട്ടിട്ടും  കേരളാ പൊലീസില്‍ ഇപ്പോഴും പച്ചവെളിച്ചം സജീവം; കോട്ടയത്തെ പൊലീസുകാരൻ ജോലി ചെയ്തിരുന്നത് തന്ത്ര പ്രധാനമായ സൈബർ സ്റ്റേഷനിൽ ; പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു: തേർഡ് ഐ എക്സ്ക്ലൂസീവ്

സ്വന്തം ലേഖകൻ

കോട്ടയം: കേരള പൊലീസിൽ ഇസ്ലാമിക ഭീകരർക്ക് ഒത്താശ ചെയ്യുന്ന പച്ചവെളിച്ചം പോലെയുള്ള കൂട്ടായ്മകൾ ഇപ്പോഴും സജീവമാണെന്ന ആരോപണം ശക്തം.

തൊടുപുഴയിലെ തിരുത്തലും പൊലീസുകാരെ നേരയാക്കുന്നില്ലന്നതാണ് വസ്തുത. ഡിപ്പാർട്ടുമെന്റിനെ ഒറ്റുന്ന ഒറ്റുകാര്‍ പൊലീസില്‍ ഇപ്പോഴുമുണ്ട് എന്ന് തെളിയിക്കുന്നതാണ് കോട്ടയത്തെ സംഭവം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്നതും ഇപ്പോൾ കോട്ടയത്തെ സൈബർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതുമായ പൊലിസ് ഉദ്യോഗസ്ഥൻ റിജുമോനെയാണ് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനേ തുടർന്ന് സസ്പെൻഡ് ചെയ്തത്. ഇയാൾ ജോലി ചെയ്തിരുന്നത് സൈബർ പൊലീസ് സ്റ്റേഷനിലാണെന്നതാണ് സഹപ്രവർത്തകരേയടക്കം ഞെട്ടിപ്പിക്കുന്നത്.

ഒരു വർഷം മുന്‍പ് സമാന രീതിയില്‍ തൊടുപുഴ സ്റ്റേഷനില്‍നിന്ന് തീവ്രവാദ സംഘടനകളിലെ അംഗങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയ സംഭവമുണ്ടായിരുന്നു. പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണം നടത്തി സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.

ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ് ഡിപിഐക്കാരന് ചോര്‍ത്തി നല്‍കിയെന്നതായിരുന്നു തൊടുപുഴയിലെ വിഷയം. കരിമണ്ണൂര്‍ സ്റ്റേഷനിലെ സി പി ഒ അനസിനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി പിരിച്ച് വിട്ടത്.

പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ക്ക് പൊലീസിന്റെ ഡാറ്റാബേസില്‍ നിന്നുള്ള വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി ചോര്‍ത്തി നല്‍കിയതാണ് കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ അനസിനെ കുടുക്കിലാക്കിയത്.