കഞ്ചാവ് ബീഡി വലിച്ചതിന് കസ്റ്റഡിയില്‍ എടുത്തയാള്‍ തൂങ്ങിമരിച്ച സംഭവം ; സിഐക്ക് സസ്പെൻഷൻ

Spread the love

പത്തനംതിട്ട: കഞ്ചാവ് ബീഡി വലിച്ചതിന് കസ്റ്റഡിയിൽ എടുത്തയാളുടെ മർദനത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പത്തനംതിട്ട കോയിപ്രം സിഐയെ സസ്പെന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ എടുത്തയാള്‍ക്ക് മർദനം ഏറ്റെന്ന കണ്ടെത്തലിലാണ് നടപടി.

കസ്റ്റഡിയില്‍ എടുത്തു വിട്ടയച്ച പത്തനംതിട്ട വരയന്നൂർ സ്വദേശി കെ.എം. സുരേഷിനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മർദനം സ്ഥിരീകരിച്ചതോടെയാണ് കോയിപ്രം സിഐ ജി. സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തത്.