Spread the love

നൂല്‍പ്പുഴ : വയനാട്  നൂല്‍പ്പുഴയില്‍ നടത്തിയ വാഹന പരിശോധനയില്‍ 15 ഗ്രാമിലേറെ മെത്താംഫിറ്റമിനുമായി ഒരാൾ പിടിയിൽ.

video
play-sharp-fill

വൈത്തിരി പടിഞ്ഞാറത്തറ സ റഹ്നാസ്.വി (29 ) ആണ് പിടിയിലായത്. വയനാട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ സമീർ.എസ് ന്റെ നേതൃത്വത്തിലുള്ള പാർട്ടിയും വയനാട് IB സംഘവും ചേർന്ന് നടത്തിയ പരിശോധന യിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

എക്സൈസ് ഇൻസ്‌പെക്ടർ മണികണ്ഠൻ വി.ആർ, പ്രിവന്റീവ് ഓഫീസർ അനില്‍കുമാർ.ജി, വയനാട് സ്പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ സാബു.സി.ഡി, സിവില്‍ എക്സൈസ് ഓഫീസർമാരായ ഷിനോജ്.എം.ജെ, രഘു.എം.എ, വനിത സിവില്‍ എക്സൈസ് ഓഫീസർ സുദിവ്യ ഭായി.ടി.പി, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ സന്തോഷ്‌.ടി.പി, പ്രസാദ്.കെ എന്നിവരും കേസെടുത്ത സംഘത്തില്‍ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group